ഈ മാസം 31ന് കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന ഐഎസ്‌എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

42 06/12/2017 admin
img

കൊച്ചി: ഈ മാസം 31ന് കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന ഐഎസ്‌എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. 31ന് പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മത്സരത്തിന്റെ സുരക്ഷയ്ക്കായി വേണ്ടത്ര പോലീസിനെ വിട്ടുനല്‍കാനാവില്ലെന്നാണ് പോലീസ് മത്സര സംഘാടകരെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കൈമാറി. മത്സരത്തിന്റെ വേദിയോ, തീയതിയോ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. 31ന് പുതുവത്സര രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇവക്ക് സുരക്ഷ ഒരുക്കണം. കൂടാതെ നഗരത്തിലാകമാനം പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നുണ്ട്. ഇതിനായി കൊച്ചിയിലെ പോലീസ് സേനയിലെ വലിയൊരു പങ്കിനെ വിനിയോഗിക്കേണ്ട വരും. ഈ സാഹചര്യത്തില്‍ മത്സരത്തിന് സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിനാലാണ് മത്സരം മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പോലീസ് സംഘാടകരെ സമീപിച്ചിരിക്കുന്നത്.


Top News

നി​കു​തി വെ​ട്ടി​ക്കാ​ന്‍ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നും ന​ടി അ​മ​ലാ പോ​ളി​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്.... തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്റെ പരാതി.... ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി!!.... ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം.... തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​ക്കു സ​മീ​പം ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി..... വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുംബൈയിലേക്ക് താമസം മാറുന്നു!!.... ടി.പി വധം:​ ഗൂഢാലോചന കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്​റ്റേ ചെയ്​തു.... പാര്‍വതിക്കു മറുപടിയുമായി കസബയുടെ സംവിധായകന്‍!.... സിനിമയിലെ മാറ്റങ്ങള്‍ നിരൂപണത്തിലും പ്രതിഫലിക്കുന്നു'; യുവനിരൂപകന്‍ നിസാം അസഫ്!!.... രാജ്യാന്തര ചലച്ചിത്ര മേള; 68 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും!!.... മതത്തിന്റെ ഇടപെടലുകള്‍ അതിരുകടന്നാല്‍ ശാസ്ത്ര, വിജ്ഞാന മേഖലകളില്‍ പുതുചിന്തകള്‍ മുളയ്ക്കാത്ത അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.... ജിഷ വധക്കേസില്‍ ഇന്ന് വിധി !!.... നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെ പരാതി!!.... മലപ്പുറത്തെ ഫ്ളാഷ്മോബിനെ അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു.... ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.... നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍.... ആണ്‍ - പെണ്‍ - ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ!!.... മിന്നലാക്രമണത്തിന് സെെന്യം ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍ സിംഗ് ധെെര്യം കാണിച്ചില്ല: മോദി.... സി.പി.എമ്മും സി.പി.എെയും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് എം.എം മണി.... കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയിലായി....
FLASH NEWS