സെക്രട്ടറിയേറ്റില്‍ ജനുവരി 1 മുതല്‍ പഞ്ചിങ്ങ് മെഷീന്‍ സമ്ബ്രദായം നിര്‍ബന്ധമാക്കുന്നു!!

113 07/12/2017 admin
img

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജനുവരി 1 മുതല്‍ പഞ്ചിങ്ങ് മെഷീന്‍ സമ്ബ്രദായം നിര്‍ബന്ധമാക്കുന്നു. ഇതുകൊണ്ടുതന്നെ പഞ്ചിങ്ങ് വഴി ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കില്ല. ശമ്ബള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധപ്പെടുത്തും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറത്ത് കാണുന്ന വിധത്തില്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പഞ്ചിങ്ങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടണം. പഞ്ചിങ്ങിന്റെയും ഹാജര്‍ ബുക്കിന്റെയും അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. തുടര്‍ച്ചയായി വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു വേറെ ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതി. അത് കൊണ്ടുതന്നെ അവിടെ അവധിയായി അത് രേഖപ്പെടുത്തുകയുമില്ല. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് വാങ്ങുക. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ്ങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിച്ചുവരുന്നത്. ചില സ്ഥലങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നുമില്ല. എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമോട്രിക്ക് പഞ്ചിങ്ങ് വരു്നനതോടെ മേലുദ്യോഗസ്ഥന്റെ സഹായത്തോടുകൂടി ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന പരിപാടി നടക്കില്ല. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോവുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. ഈ സമ്ബ്രദായം വരുന്നതോടുകൂടി ഏറെ വെട്ടിലാകാന്‍ പോകുന്നത് സംഘടനാ നേതാക്കളാണ്.


Top News

സാഗറിനും മേഘുനുവിനും തൊട്ടുപിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി അറബിക്കടലില്‍ രൂപപ്പെടുന്നതായി സൂചന!.... ​മാന്നാ​ന​ത്തു​ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍, കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.... ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.... സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.... സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.... ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു.... ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാനകൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍!.... നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ സ്‌കൂളുകൾ ജൂണ്‍ അഞ്ചിന് തുറക്കും .... അദ്ധ്യാപിക ഒഴിവ് !.... കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ .... പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചത് മൂന്ന് ദിവസം മുമ്ബ്!.... ശംഖുമുഖം ബീച്ച്‌ അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി!.... വീണ്ടും മോഹന്‍ലാലിനെ നായകനാക്കി മേജർ രവി ചിത്രം വരുന്നു !.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും!.... കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍!.... രാജ്യതലസ്ഥാനത്ത് 31കാരന്‍ മകനെ കനാലില്‍ എറിഞ്ഞുകൊന്നു!.... കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കെവിന്റെ മൃതദേഹം!.... കോട്ടയത്ത് നവവരന്റെ മരണം; പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.... വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു.... ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്!....
FLASH NEWS