ഓഖി ചുഴലിക്കാറ്റില്‍ പെട്ട 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

108 07/12/2017 admin
img

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നും വ്യോമസേനയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററില്‍ കവരത്തിയില്‍ എത്തിക്കും. അതേസമയം, ചുഴലിക്കാറ്റില്‍ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകിനടന്ന മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പലാണു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ തിരച്ചിലില്‍ മറ്റൊരു മൃതദേഹം ആലപ്പുഴ പുറങ്കടലില്‍ നിന്നാണ് ലഭിച്ചത്. മൃതദേഹം 11.30ോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും. ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കടലില്‍നിന്ന് ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. ഇനിയും ഒന്‍പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ഓഖി ദുരന്തത്തില്‍ പെട്ട് എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റിയുള്ള സര്‍ക്കാരിന്‍റെയും നാട്ടുകാരുടേയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്.


Top News

സാഗറിനും മേഘുനുവിനും തൊട്ടുപിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി അറബിക്കടലില്‍ രൂപപ്പെടുന്നതായി സൂചന!.... ​മാന്നാ​ന​ത്തു​ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍, കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.... ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.... സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.... സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.... ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു.... ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാനകൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍!.... നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ സ്‌കൂളുകൾ ജൂണ്‍ അഞ്ചിന് തുറക്കും .... അദ്ധ്യാപിക ഒഴിവ് !.... കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ .... പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചത് മൂന്ന് ദിവസം മുമ്ബ്!.... ശംഖുമുഖം ബീച്ച്‌ അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി!.... വീണ്ടും മോഹന്‍ലാലിനെ നായകനാക്കി മേജർ രവി ചിത്രം വരുന്നു !.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും!.... കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍!.... രാജ്യതലസ്ഥാനത്ത് 31കാരന്‍ മകനെ കനാലില്‍ എറിഞ്ഞുകൊന്നു!.... കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കെവിന്റെ മൃതദേഹം!.... കോട്ടയത്ത് നവവരന്റെ മരണം; പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.... വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു.... ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്!....
FLASH NEWS