സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു!!

239 07/12/2017 admin
img

ചെന്നൈ∙ രാജ്യത്ത് സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു.ഉല്‍പാദനം കുറഞ്ഞതോടെ ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാമാണ് വില ഉയര്‍ന്നത്. വിലക്കയറ്റം രണ്ടാഴ്ച കൂടി തുടരുമെന്നു കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി.ചെറുകിടവില്‍പ്പന 200ന് മുകളില്‍. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില. ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന 60ന് മുകളില്‍. തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു തിരിച്ചടിയായെന്നു കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം. ഒക്ടോബറില്‍ 30 ശതമാനം സവാളക്കൃഷി കുറഞ്ഞെന്നാണു കണക്കുകള്‍. അരി, ചോളം, ബജ്റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്കു കര്‍ഷകര്‍ മാറി. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണു സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ.... ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍.... അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.... ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നീക്കം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.... ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍.... ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍.... ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.... ഇന്ധനവില ഉയര്‍ന്നതോടെ വ്യത്യസ്തമായ രീതിയില്‍ കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍.... ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും.... 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍ !.... സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു ; ​തിരു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 85.42 രൂ​പ.... തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്‌ആര്‍ടിസി കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ ശബരിമല ദേവസ്വം ബോര്‍ഡ് രംഗത്ത്.... നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു....
FLASH NEWS