22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും!

368 07/12/2017 admin
img

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് മേള ആരംഭിക്കുക. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കും. സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അതിന്റെ രാഷ്ട്രീയം അവഗണിക്കുകയും ചെയ്യുന്ന ലോകത്തിലെ വന്‍കിട ചലച്ചിത്രമേളകളില്‍ നിന്ന് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച്‌ ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ അന്താരാഷ്ട്ര മേളകളുടെ ഫെസ്റ്റിവല്‍ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളറാണ് ജൂറി ചെയര്‍മാന്‍. സംവിധായകന്‍ ടി.വി ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്ര പണ്ഡിതന്‍ അബൂബേക്കര്‍ സനാഗോ എന്നിവരാണ് ജൂറി അംഗങ്ങള്‍. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകളുള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്, റെട്രോസ്പെക്ടീവ്, ഐഡന്റിറ്റി ആന്റ് സ്പേസ് തുടങ്ങി 20 വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞ കെ.ആര്‍ മോഹനന്‍, ഐ.വി. ശശി, കുന്ദന്‍ ഷാ, ഓംപുരി, ജയലളിത തുടങ്ങിയവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി ഹോമേജ് വിഭാഗവും ഇതിന്റെ ഭാഗമാണ്. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 8848 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 11000 പാസുകളും അനുവദിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ ശില്പശാലകളും പ്രഭാഷണ പരമ്ബരകളും സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ആര്‍ട്ടിക്സ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സനുമായ ബീനാ പോള്‍ പറഞ്ഞു. ഇതിനായി സ്ത്രീ വോളന്‍ഡിയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. talktous@iffk.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം. ഇതിനു പുറമേ അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്കറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിക്സ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഐ.എഫ്.എഫ്.കെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പഞ്ചു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍ തുടങ്ങിയവരും പങ്കെടുത്തു.


Top News

ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്ന കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസെടുത്തു.... ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ്.... ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ ലം​ഘി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണു തൃ​പ്തി ​ദേ​ശാ​യി​യു​ടെ കേരളത്തിലേക്കുള്ള വ​ര​വി​നു പി​ന്നി​ലെ​ന്നു ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ആ​ര്‍.​വി. ബാ​ബു.... ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് (സി​യാ​ല്‍) അ​ധി​കൃ​ത​ര്‍.... മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി തള്ളിയ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ രഹ്ന ഫാത്തിമ.... ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം.... ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധവേദിയാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.... ഫേസ്ബുക്ക് മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം.... ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷ കാര്യങ്ങളില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലക്ക് എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.... ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഘ സംഘത്തിനും നേരെ വന്‍ പ്രതിഷേധം.... വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് ആക്ഷേപിച്ച്‌ തൃപ്തി ദേശായ്.... ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും!.... തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരണം ആറ് ആയി.... ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത.... മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.... ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ ഐജി വിജയ് സാക്കറെയുടെ നിര്‍ദേശം.... ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി അ​നീ​ഷ് ന​മ്ബൂ​തി​രി.... ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ബിജെപി.... ശബരിമല വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയം.... ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​മ്ബ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്....
FLASH NEWS