അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘം പിടിയില്‍

96 07/12/2017 admin
img

പത്തനംതിട്ട: ശബരിമല പമ്ബയില്‍ നിന്നും ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പമ്ബ ത്രിവേണിയ്ക്കു സമീപത്തു നിന്നും മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കമ്ബം സ്വദേശി അയ്യപ്പന്‍, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര്‍ നടുത്തെരുവ് സ്വദേശി പളനിസ്വാമി, ആണ്ടിപ്പെട്ടി സ്വദേശി രവി, ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ബനാലകൈഫാ എന്നിവരാണ് പിടിയിലായത്. അയ്യപ്പനാണ് സംഘ തലവന്‍. മുരുകന്‍, പളനിസ്വാമി എന്നിവര്‍ നൂറോളം മോഷണ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ 20 വര്‍ഷമായി മണ്ഡല-മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ് പിടിയിലായവര്‍. മണ്ഡല-മകരവിളക്ക് സീസണില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ ബാഗില്‍ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും വനപ്രദേശത്തേക്ക് കടക്കുകയും ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തീര്‍ത്ഥാടകരുടെ വേഷത്തില്‍ തിരക്കുള്ള സ്ഥലങ്ങളിലെത്തി അയ്യപ്പന്‍മാരുടെ തോള്‍ സഞ്ചി ബ്ലേഡ് ഉപയോഗിച്ച്‌ കീറിയാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ മോഷ്ടിച്ചിരുന്നത്. മോഷണത്തിന് ശേഷം വനത്തില്‍ കയറി പണം വീതം വെച്ച്‌ ഒഴിഞ്ഞ പേഴ്സുകളും മറ്റും ഉപേക്ഷിക്കും. പിന്നീട് സംഘത്തില്‍ ഒരാള്‍ പണവുമായി മടങ്ങുകയും മറ്റുള്ളവര്‍ വനത്തില്‍ തന്നെ തങ്ങുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് വിശദീകരിച്ചു


എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.... സ്വകാര്യ ബസുടമകളുടെ സമരം നേരിടാന്‍ കടുത്ത നടപടിമായി സര്‍ക്കാര്‍.... യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ല്‍ സ​ര്‍​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം ചേ​രും.... വിമര്‍ശനങ്ങളെയും കേസിനെയും നല്ലതായി മാത്രമേ കാണുന്നുള്ളുവെന്ന് പ്രിയ.പി.വാര്യര്‍!!.... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും!!.... യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലിസില്‍ കീഴടങ്ങി!!.... ജനജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കികൊണ്ട് ബസ് സമരം നാലാം ദിവസത്തിലേക്ക് !!.... മലയാളിയുടെ പ്രിയ വിഭവമായ വാഴയുടെ പ്രാധാന്യം വിളിച്ചോതുകയാണ് വെള്ളായണിയില്‍ ഒരുക്കിയ വാഴ മഹോത്സവത്തിലുടെ!!.... മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി!! VIDEO.... യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പൊലീസ്.... മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍!!.... ഇനി മുതല്‍ കറന്റ് ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണ്ട, ബില്‍ പേയ്മെന്റ് സമ്ബ്രദായം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്‌ഇബി!!.... ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍.... സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍!.... അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.... മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി!!.... നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും.... സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!!.... കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി!!.... ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്ബതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....
FLASH NEWS