വെടിയുണ്ടകളുമായി ശബരിമലയിലേക്ക് പോയ നാലംഗസംഘം പിടിയില്‍!!

205 07/12/2017 admin
img

കോട്ടയം: വെടിയുണ്ടകളുമായി ശബരിമലയിലേക്ക് പോയ നാലംഗസംഘം പിടിയില്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ശബരിമലയിലേക്ക് പോയ സംഘത്തിന്റെ കൈയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംസ്ഥാനം മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നസീഫ്, അഖില്‍, അജിത് ശങ്കര്‍, ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഈരാറ്റുപേട്ട പോലീസ് ചോദ്യം ചെയ്തുവരികയാണ്. തങ്ങള്‍ പാലക്കാട് സ്വദേശികളാണെന്നും ഹോട്ടല്‍ ജീവനക്കാരാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സി.ഐ, സി.ജി.സനല്‍കുമാര്‍ പറഞ്ഞു. ബൈക്കുകളിലെത്തിയ സംഘത്തെ ഈരാറ്റുപേട്ടയ്ക്കടുത്ത് കുളത്തൂക്കടവ് ഭാഗത്തുവച്ച്‌ വാഹനപരിശോധനയ്ക്കായി മേലുകാവ് പോലീസ് കൈകാണിച്ചെങ്കിലും നിറുത്തിയില്ല. ആദ്യംപോയ ബൈക്ക് നിറുത്താതെ അതിവേഗം പാഞ്ഞുപോയി. ഇതോടെ പോലീസ് ബൈക്കിന് പിന്നാലെ പാഞ്ഞു. പിറകെയെത്തിയ രണ്ട് ബൈക്കുകള്‍ പോലീസ് ജീപ്പിനെ മറികടന്ന് മാര്‍ഗതടസം സൃഷ്ടിച്ച്‌ മുന്നോട്ടു പോയി. ഇതോടെ പോലീസിന് പന്തികേട് തോന്നി. മേലുകാവ് പോലീസ് ഈരാറ്റുപേട്ട പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുളത്തൂക്കടവില്‍ റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച്‌ മൂന്നു ബൈക്കുകളെയും ആറ് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ മുന്നില്‍പോയ ബൈക്കിന് രേഖകള്‍ ഇല്ലാതിരുന്നതിനാലാണ് നിറുത്താതെ പോയതെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. കൂടാതെ ഇവരെ പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്നും പറഞ്ഞു. അതിനാലാണ് പോലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച്‌ ആദ്യ ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. പെല്ലറ്റ് കോയമ്ബത്തൂരില്‍ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അത് മാറ്റിവയ്ക്കുവാന്‍ മറന്നതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Top News

സാഗറിനും മേഘുനുവിനും തൊട്ടുപിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി അറബിക്കടലില്‍ രൂപപ്പെടുന്നതായി സൂചന!.... ​മാന്നാ​ന​ത്തു​ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍, കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.... ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.... സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.... സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.... ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു.... ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാനകൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍!.... നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ സ്‌കൂളുകൾ ജൂണ്‍ അഞ്ചിന് തുറക്കും .... അദ്ധ്യാപിക ഒഴിവ് !.... കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ .... പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചത് മൂന്ന് ദിവസം മുമ്ബ്!.... ശംഖുമുഖം ബീച്ച്‌ അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി!.... വീണ്ടും മോഹന്‍ലാലിനെ നായകനാക്കി മേജർ രവി ചിത്രം വരുന്നു !.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും!.... കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍!.... രാജ്യതലസ്ഥാനത്ത് 31കാരന്‍ മകനെ കനാലില്‍ എറിഞ്ഞുകൊന്നു!.... കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കെവിന്റെ മൃതദേഹം!.... കോട്ടയത്ത് നവവരന്റെ മരണം; പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.... വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു.... ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്!....
FLASH NEWS