മിന്നലാക്രമണത്തിന് സെെന്യം ആവശ്യപ്പെട്ടിട്ടും മന്മോഹന് സിംഗ് ധെെര്യം കാണിച്ചില്ല: മോദി


വഡോദര: മിന്നലാക്രമണത്തിന് ഉത്തരവിടാന്‍ എന്തുകൊണ്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ധെെര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബയ് ഭീകരാക്രമണത്തിന് പിന്നാലെ മിന്നലാക്രമണം നടത്താന്‍ വ്യോമസേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അതിന് അനുവാദം നല്കാന് അന്നത്തെ സര്‍ക്കാരിന് ധെെര്യമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട പ്രചാരണത്തിനായി ഗുജറാത്തിലെ വഡോദരയില്‍ എത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മന്മോഹന് സിംഗിന് ആരാണ് ഉപദേശം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. '' മുംബയ് ഭീകരാക്രമണം നടന്നതിന് പിന്നാലെ അന്നത്തെ വ്യോമസേനയിലെ ചില ഉദ്യോഗസ്ഥര്‍ മിന്നലാക്രമണം നടത്തണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള ധെെര്യം കാണിക്കാന്‍ അന്നത്തെ സര്‍ക്കാരിനായില്ല''- മോദി പറഞ്ഞു. ''ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടിയായി എന്റെ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തി. അവരുടെ അതിര്‍ത്തി കടന്ന് തീവ്രവാദി ക്യാമ്ബുകളും ലോഞ്ച് പാഡുകളും തകര്‍ക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സെെന്യം തിരിച്ചെത്തിയത്. എന്നാല്‍ മിന്നലാക്രമണത്തിലൂടെ പാകിസ്ഥാന് കനത്ത പ്രഹരം ഏല്‍പ്പിക്കാനും ഇന്ത്യയ്ക്കായി. ഇതാണ് എന്‍.ഡി.എ ഗവണ്മെന്റും യു.പി.എ ഗവണ്മെന്റും തമ്മിലുള്ള വ്യത്യാസം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.