ആണ്‍ - പെണ്‍ - ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ!!

146 11/12/2017 admin
img

തിരുവനന്തപുരം; ആണ്‍ - പെണ്‍ - ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീ പ്രേക്ഷകരും മടി കാണിക്കുന്നുണ്ടെന്ന് റിമ പറഞ്ഞു. ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിച്ചു. സദസ്സുകൂടി ഇടപെട്ടതോടെ ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. സംവിധായിക സുമ ജോസന്‍, വിധു വിന്‍സന്റ്, ഛായാഗ്രകരായ ഫൌസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ. ദേവിക എന്നിവര്‍ പങ്കെടുത്തു. യഥാര്‍ത്ഥ കലാകാരന്‍ പുരുഷ-സ്ത്രീ സ്വത്വങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് സംവിധായിക അപര്‍ണ സെന്‍ പറഞ്ഞു. മേളയില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ സ്ത്രീപക്ഷം ചര്‍ച്ചചെയ്യപ്പെടുകയും ഡബ്ളു.സി.സി പോലുള്ള സംഘടനകള്‍ രൂപപ്പെടുകയും വേണം. ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്യ്രം ഇടുങ്ങിയ പാതയിലൂടെയാണ് കടന്ന് പോകുന്നത്. സ്ത്രീയെ സദാചാര ബോധങ്ങളില്‍ നിന്ന് സ്വാതന്ത്രയാക്കണമെങ്കില്‍ പുരുഷനൊപ്പം സ്ത്രീയും അവളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണം. ചെറുപ്പകാലം തൊട്ടു തന്നെ ലോകസിനിമകള്‍ കാണാന്‍ കഴിഞ്ഞതാണ് തന്റെ ചിന്താധാരയെ മാറ്റിമറിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു സിനിമ നിര്‍മ്മിക്കാന്‍ പലവട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യസിനിമയായ 36 ചൌരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്നും അപര്‍ണ സെന്‍ പറഞ്ഞു.


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS