നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍

162 11/12/2017 admin
img

മുംബൈ: വിമാനയാത്രയ്ക്കിടെ ബോളിവുഡ് യുവ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും, തടയാന്‍ ശ്രമിച്ചെങ്കിലും ആരും സഹായത്തിനായി എത്തിയില്ലെന്നും താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാത്രികന്റെ പേരില്‍ 354-ാം വകുപ്പുപ്രകാരം (സ്ത്രീയെ അപമാനിക്കാന്‍ മനഃപൂര്‍വമായ ശ്രമം) കേസെടുത്തിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലെയ്ക്ക് വരുമ്ബോഴാണ് നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. പിന്‍സീറ്റിലിരുന്നയാള്‍ ആദ്യം കാലെടുത്ത് തന്റെ സീറ്റില്‍വെച്ചു. പിന്നെ, താന്‍ പാതിമയക്കത്തിലായിരിക്കുമ്ബോള്‍ കഴുത്തിലും പിന്നിലും കാലുകൊണ്ട് ഉരസിയെന്നും, സഹയാത്രികന്റെ പെരുമാറ്റം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ക്യാബിനില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നതിനാല്‍ അത് സാധിച്ചില്ലെന്നും, ഈ കാര്യം വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും അവര്‍ ആരും സഹായിക്കാന്‍ എത്തിയില്ലെന്നും സൈറ വീഡിയോയില്‍ പറഞ്ഞു.


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS