മലപ്പുറത്തെ ഫ്ളാഷ്മോബിനെ അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു

135 11/12/2017 admin
img

മലപ്പുറം: എയ്ഡ്സിനെതിരേ മലപ്പുറത്ത് ഫ്ളാഷ്മോബിലൂടെ ബോധവത്കരണം നടത്തിയ മുസ്ലിംപെണ്‍കുട്ടികള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ മലപ്പുറം പോലീസ് സ്വമേധയാ കേസെടുത്തു. ചാനലുകളിലും സമൂഹമാധ്യമത്തിലും പോലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. നിലവില്‍ ആറ് ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് മലപ്പുറം എസ്‌ഐ ബി.എസ്. ബിനു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇനിയും കൂടുതല്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇതിനായി പരിശോധനകള്‍ നടന്നുവരികയാണ്. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ്. ഡിസംബര്‍ ഒന്നിനു ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാതല എയ്ഡ്സ് ബോധവത്ക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറം ടൗണില്‍ നഗരത്തിനടുത്തുള്ള സ്വകാര്യ കോളജിലെ ഏതാനും പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനു ചുടവുവച്ചായിരുന്നു ഫ്ളാബ്മോബ് അവതരിപ്പിച്ചത്. മലപ്പുറം ഫ്ളാഷ്മോബ് ഇതേത്തുടര്‍ന്നു പെണ്‍കുട്ടികള്‍ക്കെതിരേ കടുത്ത അപവാദ പ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളിലും മറ്റുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സംഭവം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ക്കെതിരേ അപവാദങ്ങള്‍ തുടരുകയാണ്. പരിധിവിട്ട പ്രചാരണമാണ് കേസെടുക്കാന്‍ കാരണമായത്. ഇതിനിടെ മലപ്പുറത്ത് കഴിഞ്ഞദിവസം എസ്‌എഫ്‌ഐയും ഫ്ളാഷ് മോബ് നടത്തി. രാജ്യാതിര്‍ത്തികളും ഭാഷാതിര്‍ത്തികളും കടന്നു വൈറലായികൊണ്ടിരിക്കുന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ ഒന്നായി ചുവടുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എയ്ഡ്സിനെതിരേ ഫ്ളാഷ്മോബിലൂടെ ബോധവത്കരണം നടത്തിയ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനുള്ള പ്രതിഷേധം കൂടിയായിരുന്നു എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫ്ളാഷ്മോബ്. മലപ്പുറം ജില്ലയിലെ വിവിധ കാമ്ബസുകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മതതീവ്ര ഫത്വകള്‍ക്കു മറുപടി മാനവികതയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയുടെ മലപ്പുറത്തെ ഫ്ളാഷ്മോബ്.


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS