നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെ പരാതി!!

227 11/12/2017 admin
img

നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ഫോര്‍ യെസ് സിനിമ കമ്ബനിയുടെ പേരിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയത്. റിച്ചിയുടെ ഒറിജിനല്‍ ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിനെ പ്രശംസിച്ചു കൊണ്ട് രൂപേഷ് ഇട്ട പോസ്റ്റിലെ ഒരു ഭാഗമാണ് പരാതിക്ക് അടിസ്ഥാനം. ഉളിദവരു കണ്ടതെ ഒരു മാസ്റ്റര്‍പ്പീസ് ആണെന്നും അതെങ്ങനെ വെറും 'പീസ്' ആയെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും രൂപേഷ് പറഞ്ഞത് നിവിന്‍ പോളി ആരാധകരെ ചൊടിപ്പിച്ചിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ റിച്ചി ഇറങ്ങിയ ദിവസം തന്നെ ഇത്തരത്തില്‍ പോസ്റ്റ് ഇട്ടത് ചിത്രത്തെ മന:പൂര്‍വം ഇകഴ്ത്താനാണെന്ന് ആരോപിച്ച്‌ രൂപേഷിനെതിരെ തെറിവിളി നടത്തുകയും ചെയ്തിരുന്നു നിവിന്‍ പോളി ആരാധകര്‍. ഇതിനെത്തുടര്‍ന്ന് തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യനിക്കുകയായിരുന്നെന്നും താന്‍ റിച്ചിയെ വിമര്‍ശിക്കുകയല്ല സുഹൃത്തായ രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തെതെന്നും തന്റെ പ്രവൃത്തി ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ താന്‍ മാപ്പു പറയുന്നുവെന്നും രൂപേഷ് പറഞ്ഞു. എന്നാല്‍ രൂപേഷിന്റെ പ്രവൃത്തി സിനിമാ പ്രവര്‍ത്തകരെ തകര്‍ത്തു കളയാന്‍ പോന്ന ഒന്നാണെന്ന് കാണിച്ചാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്. ഇതിനെതിരെ കണ്ണടച്ചാല്‍ വളരെ മോശമായ രീതിയിലുള്ള ഇത്തരം നിരൂപണങ്ങള്‍ നിര്‍മാതാക്കളെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ രൂപേഷിനെതിരെ നടപടിയെക്കണമെന്നും ഇതുപോലെയുള്ളവര്‍ക്ക് ഇതൊരു പാഠമാകണമെന്നും കാണിച്ചാണ് രൂപേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെയും വര്‍ത്തയുടെയും കോപ്പിയും സഹിതം പരാതി നല്‍കിയത്. ഇതോടെ താന്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് കുറിപ്പിന്റെ തര്‍ജ്ജമയുടെ വോയിസ് മെസ്സേജ് രൂപേഷ് ഫെയ്സ്ബുക്കില്‍ ഇട്ടിട്ടുണ്ട്. ഒരു കള്‍ട്ട് ക്ലാസിക് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ഉളിദവരു കണ്ടതെയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതിനെകുറിച്ചാണ് താന്‍ പറഞ്ഞതെന്നാണ് രൂപേഷിന്റെ വാദം.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS