ജിഷ വധക്കേസില്‍ ഇന്ന് വിധി !!

43 12/12/2017 admin
img

കൊച്ചി> പെരുമ്ബാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും പ്രതിഭാഗവും എട്ടുദിവസമായി നടത്തിയ അന്തിമവാദത്തിനുശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്. അസം സദേശി അമീറുള്‍ ഇസ്ളാമാണ് കേസിലെ ഏകപ്രതി.അമിറുളിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം. കറുപ്പം പടിയിലെ കനാല്‍ ബണ്ടിനരികിടെ അടച്ചുറപ്പില്ലാത്തവീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016 ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. കേസ് ഏറെ വിവാദത്തിന് വഴിതെളിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്. കുറുപ്പംപടി സിഐയുടെ നേതൃത്വത്തില്‍ ആദ്യംനടന്ന അന്വേഷണം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുഡിഎഫ് ഭരണം അവസാനിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തോടെയാണ് എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് പ്രതി അമീറുള്‍ ഇസ്ളാമിനെ തഞ്ചാവൂരില്‍നിന്ന് അറസ്റ്റുചെയ്തത്. 2016 സെപ്തംബര്‍ 17നാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൂരമായ മാനഭംഗത്തിന് ഇരയായ ജിഷയുടെ ആന്തരാവയങ്ങളിലടക്കം ഗുരുതര പരുക്കേറ്റാണ് മരിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അമിറുള്‍ ഇസ്്ലാമിനെ അറസ്റ്റ് ചെയ്യാനായത്. എന്നാല്‍ നിലവിലുളള തെളിവുകള്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്നവയല്ലെന്ന വാദമാണ് അമിറുള്‍ ഇസ്്്ലാമിന്റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചത്.


Top News

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സണെ യൂത്ത്കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു!.... കെ.എം മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.... കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വെ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ മാത്രം.... വിഴിഞ്ഞ തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കി അദാനി പോര്‍ട്സ് സി.ഇ.ഒ സന്തോഷ് മഹാപത്ര രാജിവെച്ചു!.... കൊട്ടിയത്ത് പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു!.... 14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​മ്ബ​താം സ​മ്മേ​ള​നം ജ​നു​വ​രി 22ന് ​ഗ​വ​ര്‍ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കും.... താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി നടന്‍ പ്രകാശ് രാജ്!.... പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് 24ന് വാഹനപണിമുടക്ക്.... ഇന്ധനവിലവര്‍ധനവും അന്തരീക്ഷമലിനീകരണവും പ്രതിസന്ധിയിലാക്കിയ മലയാളികളെ രക്ഷിക്കാന്‍ വൈദ്യുത ഗതാഗത സംവിധാനവുമായി കെഎസ്‌ഇബി!.... പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന പി ജയരാജന്റെ മകന്‍ ആശിഷ് പി രാജിന്റെ പരാതിയില്‍ എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍.... പോലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി ബി സന്ധ്യക്ക് സ്ഥലംമാറ്റം!.... മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ സാത്താന്‍ കയറിപ്പോഴാണെന്ന് അമ്മ ജയമോള്‍ പൊലീസിന് മൊഴി നല്‍കി.... മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ആമിയുടെ ട്രെയിലര്‍ പുറത്തിങ്ങി VIDEO.... നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും!.... നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന പ്രതി ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് കോടതി.... താനൊഴിച്ചുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് കരുതരുതെന്ന് ജേക്കബ് തോമസിനോട് ഹൈക്കോടതി.... തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു!.... കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട ജിത്തു ജോബിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി.... കണ്ണൂര്‍ സ്വദേശിയും ഐഎസ് തീവ്രവാദിയുമായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്!.... പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിട്ടു!....
FLASH NEWS