ടി.പി വധം:​ ഗൂഢാലോചന കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്​റ്റേ ചെയ്​തു

118 12/12/2017 admin
img

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട്​ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ എടച്ചേരി പൊലീസ്​ രജിസ്​റ്റര്‍ ചെയ്​ത കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്​റ്റേ ചെയ്​തു. രണ്ടുതവണ പ്രതിചേര്‍ക്ക​പ്പെടുകയും വെറുതെവിടുകയും ചെയ്​ത കേസില്‍ വീണ്ടും കേസെടുക്കുന്നത്​ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കേസ്​ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ്​ ഉത്തരവ്​്​. 2012 മേയ് നാലിന് ആര്‍.എം.പി നേതാവ്​ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം വടകര പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ച്​ അന്വേഷിച്ച്‌​ കുറ്റപത്രം നല്‍കുകയും താനടക്കം ​പ്രതികളെ വെറുതെവിട്ട്​ വിധിയുണ്ടായതായും ഹരജിയില്‍ പറയുന്നു. കൊലപാതകം നടത്താന്‍ 2009ല്‍ ഗൂഢാലോചന നടത്തിയെന്നപേരില്‍ ചോമ്ബാല പൊലീസ്​ രജിസ്​റ്റര്‍ ചെയ്​ത കേസിലും വിചാരണക്കോടതി വെറുതെവിട്ടു. ഇതിന്​ പിന്നാലെയാണ്​ മറ്റൊരു പരാതിയില്‍ എടച്ചേരി പൊലീസ്​ കേ​െസടുത്തത്​. ഒരേ കുറ്റകൃത്യത്തി​​െന്‍റ പേരില്‍ ഒന്നിലേറെ എഫ്.​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്യരുതെന്ന്​ സുപ്രീംകോടതി ഉത്തരവുള്ളതാ​െണന്ന്​ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒ​േര വിഷയത്തില്‍ ഒന്നിലേറെ തവണ എഫ്​.​െഎ.ആര്‍ ഇടുന്നത്​ നിയമപരമല്ലെന്നും​ പരാതിയും കേസും രാഷ്​ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി.


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS