ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി!!

155 12/12/2017 admin
img

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 55 ആയി. ഇന്ന് വൈകുന്നേരം ബേപ്പൂരില്‍ നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വെള്ളയില്‍ ബീച്ചിന് സമീപമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നിന്ന് മാത്രം ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു മൃതദേഹം ബേപ്പൂരില്‍ എത്തിച്ചു. കോസ്റ്റഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. മലപ്പുറം ജില്ലയിലെ താനൂരിനു സമീപം കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. പരപ്പനങ്ങാടിയില്‍ നിന്നാണ് രണ്ടാമത്തെ മൃതദേഹം ലഭിച്ചത്. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തീര സംരക്ഷണസേന കടലില്‍ തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചത്. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ ആയതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂരില്‍ രണ്ട് മൃതദേഹങ്ങള്‍ ഉള്‍ക്കടലില്‍ ഒഴുകി കിടക്കുന്നതായാണ് തൊഴിലാളികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ തിരച്ചിലില്‍ ഒരെണ്ണം മാത്രമാണ് കണ്ടെത്താനായത്. പൊന്നാനി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നായി തിങ്കളാഴ്ചയും മൂന്ന് മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. അതിനിടെ, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ ഊര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭാ മനതൃത്വം ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി.


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS