സംഘാടനത്തിലും കലാപ്രകടനങ്ങളിലും മികവു പുലര്‍ത്തിയ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചത് മുന്‍ കലാപ്രതിഭ

153 12/01/2018 admin
img

കല്‍പ്പറ്റ: സംഘാടനത്തിലും കലാപ്രകടനങ്ങളിലും മികവു പുലര്‍ത്തിയ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചത് മുന്‍ കലാപ്രതിഭ. 2001ലെ ഹയര്‍സെക്കണ്ടറി കലാപ്രതിഭയാണ് അറസ്റ്റിലായി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള മാനന്തവാടി കുഴിനിലം വേങ്ങാച്ചോട്ടില്‍ ജോബിന്‍ ജോര്‍ജ്ജ്. യുവജനോല്‍സവത്തില്‍ മല്‍സരിക്കാനുള്ള അപ്പീലിന് ബാലാവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ കേസിലാണ് ജോബിന്‍ അറസ്റ്റിലായത്. 2001ല്‍ ഹയര്‍സെക്കണ്ടറി കലോല്‍സവം പ്രത്യേകമായാണ് നടത്തിയത്. നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും തുകല്‍വാദ്യത്തില്‍ രണ്ടാം സ്ഥാനവും ഓട്ടന്‍ തുള്ളലില്‍ എ ഗ്രേഡും അന്ന് ജോബിന്‍ കരസ്ഥമാക്കി. 2000, 2001 വര്‍ഷങ്ങളില്‍ ജോബിന്‍ വയനാട് ജില്ലാ തലത്തില്‍ ഹയര്‍സെക്കണ്ടറി പ്രതിഭയായിരുന്നു. 97,98,99 വര്‍ഷങ്ങളില്‍ ഹൈസ്കൂള്‍തലത്തില്‍ ജില്ലയിലെ കലാപ്രതിഭയുമായിരുന്ന ജോബിന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോല്‍സവത്തില്‍ 2003ല്‍ കലാപ്രതിഭയുമായി. മാനന്തവാടിയില്‍ ജോബ്സ് ആന്‍ഡ് സാബ്സ് നൃത്ത വിദ്യാലയം നടത്തുന്ന ജോബിന് ഒട്ടേറെ ശിഷ്യരുമുണ്ട്. ഇവരില്‍ മിക്കവരും കലോല്‍സവങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയവരുമാണ്. തൃശ്ശൂര്‍ സ്വദേശി സൂരജിനും ജോബിനുമായി ഒന്‍പത് വ്യാജ അപ്പീലിന് വ്യാജരേഖയുണ്ടാക്കി നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സതികുമാര്‍ എന്നയാളാണ്. ജില്ലാ കലോല്‍സവങ്ങളില്‍ തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ പിന്നലാവുമ്ബോള്‍ പലനൃത്താദ്ധ്യാപകരും ഇത്തരത്തില്‍ സതി കുമാറിനെ ബന്ധപ്പെട്ട് വ്യാജ അപ്പീലുകള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അപ്പീലിന് വന്‍തുകയാണ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ വാങ്ങുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് സംഭവത്തില്‍ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. അന്വേഷണം മുന്‍ വര്‍ഷങ്ങളിലേക്കും നീണ്ടാല്‍ കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാദ്ധ്യത. അതേസമയം, ജയിലിലുള്ള ജോബിനും സൂരജും കഴിഞ്ഞദിവസം ജാമ്യത്തിനായി ശ്രമിച്ചിരുന്നു. പോലീസിന്റെ വാദംകൂടികേട്ട ശേഷം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ ആറ് നൃത്താധ്യാപകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.


കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി.... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.... ലോകത്തെ മുന്‍നിര കമ്ബനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍....
FLASH NEWS