ശബരിമല മകര സംക്രമ പൂജയക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തുനിന്നും യാത്ര തിരിക്കും

139 12/01/2018 admin
img

പത്തനംതിട്ട: ശബരിമല മകര സംക്രമ പൂജയക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തുനിന്നും യാത്ര തിരിക്കും. പരമ്ബരാഗത പാതയില്‍ രണ്ട് ദിവസം കൊണ്ട് 83 കിലോമീറ്ററോളം താണ്ടി 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാരത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി വെച്ച തിരുവാഭരണങ്ങള്‍ ഇന്ന് പുലര്‍ച്ചെയോടെ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. അതിനുശേഷം പ്രത്യേക പേടകങ്ങളിലാക്കി മാറ്റും തുടര്‍ന്ന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ 22 അംഗ സംഘം തിരുവാഭരണ പെട്ടികള്‍ തലയിലേറ്റും. തുടര്‍ന്ന് കൈപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, ഉള്ളന്നൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ നിന്നും യാത്ര തിരിച്ച്‌ വൈകുന്നേരത്തോടെ ളാഹയിലെ വനം വകുപ്പിന്റെ സത്രത്തിലെത്തി അവിടെ ക്യാംപ് ചെയ്യും. മകരവിളക്ക് ദിനമായ 14ന് പുലര്‍ച്ചെ ഇവിടെ നിന്നും യാത്ര തുടര്‍ന്ന് നീലിമല കയറി സന്നിധാനത്തേക്ക് പോകും. രാജ പ്രതിനിധി പമ്ബയില്‍ വിശ്രമിക്കും. വൈകുന്നേരം അഞ്ച് മണിയോടെ ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന സംഘത്തില്‍ നിന്നും ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി പുണ്യാഹം തളിച്ച്‌ ശ്രീകോവിലിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് 6.45 ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തും. ദീപാരാധക്ക് ശേഷം നട തുറക്കുമ്ബോള്‍ ആകാശത്ത് മകര നക്ഷത്രം തെളിയും. ഈ സമയം പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയുന്നതോടെ മകര സംക്രമ പൂജകള്‍ സമാപിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രാജ പ്രതിനിധി പറഞ്ഞു. സന്നിധാനത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.


കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി.... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.... ലോകത്തെ മുന്‍നിര കമ്ബനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍....
FLASH NEWS