മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

166 12/01/2018 admin
img

ദില്ലി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഗാന്ധി വധത്തില്‍ പുന:രന്വേഷണം നടത്തേണ്ടതില്ലെന്നായിരുന്നു സുപ്രിം കോടതിയില്‍ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ട്. നാഥൂറാം ഗോഡ്സെ അല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നതിന് തെളിവില്ല. വിദേശ ഏജന്‍സികള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നമാണ് അമിക്കസ് റിപ്പോര്‍ട്ട് നല്‍കിയത്. മഹാത്മാഗാന്ധി വധത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി പങ്കജ് ഫഡ്നിസ് നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി അമരീന്ദര്‍ സരണ്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗാന്ധി വധത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയമിക്കണം അല്ലെങ്കില്‍ വസ്തുതാ പഠനസംഘത്തിന് രൂപം നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യം അമിക്കസ് ക്യൂറി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഗാന്ധി വധക്കേസ് രേഖകള്‍ പരിശോധിച്ച അമിക്കസ് ക്യൂറി വധത്തില്‍ ദുരൂഹതയുണ്ടെന്ന വാദം അംഗീകരിച്ചില്ല. നാഥൂറാം വിനായക് ഗോഡ്സെ അല്ലാതെ മറ്റൊരാളാണ് ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തതെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തത് ഗോഡ്സെ ആണെന്ന് നിസംശയം തെളിഞ്ഞതാണ്. കേസില്‍ കോടതികള്‍ തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗോഡ്സെയുടേത് അല്ലാതെ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന ഹര്‍ജിക്കാരന്റെ സിദ്ധാന്തം നിലനില്‍ക്കില്ല. വിദേശ ഏജന്‍സിക്ക് വധത്തില്‍ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമിക്കസിന്റെ നിലപാട്. റിപ്പോര്‍ട്ട് പരിഗണിച്ച്‌ പൊതുതാല്‍പര്യഹര്‍ജി തള്ളണമോയെന്ന് കോടതി ഇന്ന് തീരുമാനിക്കും.


ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI.... കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം.... ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.... മേളയിൽ ആദ്യമായി ഹാം റേഡിയോ .... ഐഎഫ്‌എഫ്‌കെ ; പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡക്ക് ഇത്തവണയും മേളയില്‍ കാഴ്ചവസന്തം ഒരുക്കി.... ഐഎഫ്‌എഫ്‌കെ മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍ .... ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ മനസു തുറന്ന് റസൂല്‍ പൂക്കുട്ടി.... ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയ ടാഗോര്‍ തീയേറ്ററിലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.... ഇന്ധനവില വീണ്ടും കുറഞ്ഞു.... ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്.... ദുരഭിമാനക്കൊലയ്‌ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി.... വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും.... ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു.... ആലപ്പുഴയില്‍ നടന്ന 59ാം മത്‌ സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്‌.... ശബരിമലയില്‍ നിരോധനാ‌ജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ മനപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ !....
FLASH NEWS