കഴിഞ്ഞദിവസം കുഴിബോംബുകള്‍ കണ്ടെടുത്ത ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനു സമീപത്തുനിന്ന് 445 വെടിയുണ്ടകളും സൈനികോപകരണങ്ങളും കണ്ടെത്തി

169 12/01/2018 admin
img

മലപ്പുറം: കഴിഞ്ഞദിവസം കുഴിബോംബുകള്‍ കണ്ടെടുത്ത ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനു സമീപത്തുനിന്ന് 445 വെടിയുണ്ടകളും സൈനികോപകരണങ്ങളും കണ്ടെത്തി. മുങ്ങല്‍വിദഗ്ദ്ധനെ ഉപയോഗിച്ച്‌ പോലീസ് നടത്തിയ തെരച്ചിലിലാണ് എസ്.എല്‍.(സെമി ഓട്ടോമാറ്റിക്) റൈഫിളില്‍ ഉപയോഗിക്കുന്ന 445 തിരകളും പട്ടാളക്കാര്‍ ഉപയോഗിക്കുന്ന സാന്‍ഡ്ബാഗ്, സാന്‍ഡ് ചാനല്‍, റൈഫിളിന്റെ വിവിധ ഭാഗങ്ങള്‍, തുടങ്ങിയവയും കണ്ടെടുത്തത്. ബോംബ് കണ്ടെടുത്ത പുഴയില്‍ വേറെയും ആയുധങ്ങളുണ്ടെന്ന് കുറ്റിപ്പുറം സ്വദേശികളായ യുവാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇന്നു കൂടുതല്‍ വിശദമായ പരിശോധന നടക്കും. സൈന്യം ഉപയോഗത്തില്‍നിന്ന് ഒഴിവാക്കിയ സാമഗ്രികളാണ് കണ്ടെടുത്തവ. വിദൂരനിയന്ത്രിത സ്ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണ് കഴിഞ്ഞദിവസം കണ്ടെടുത്ത അഞ്ചു കുഴിബോംബുകള്‍. മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്ബിലേക്ക് ഇവ മാറ്റിയെങ്കിലും ഇതുവരെ നിര്‍വീര്യമാക്കിയിട്ടില്ല. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ചശേഷമേ തുടര്‍നടപടികളുണ്ടാവൂ. ചെന്നൈയില്‍നിന്നുളള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ദ്ധസംഘം പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ തെരച്ചലിന്റെ ഭാഗമായി വന്‍ പോലീസ് സംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും കുറ്റിപ്പുറം പാലത്തിനുസമീപം പരിശോധനയ്ക്കെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വസ്തുക്കള്‍ സംഘം ശേഖരിച്ചു. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരും മലപ്പുറത്തിന്റെ ചുമതലയുളള പാലക്കാട് എസ്.പി പ്രതീഷ് കുമാറും സംഭവസ്ഥലത്തെത്തി. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം മുംബൈയിലെത്തിയിട്ടുണ്ട്.


കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി.... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.... ലോകത്തെ മുന്‍നിര കമ്ബനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍....
FLASH NEWS