മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരോട്​ മൃദുസമീപനം വേണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിര്‍ദേശം

187 13/01/2018 admin
img

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരോട്​ മൃദുസമീപനം വേണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിര്‍ദേശം. എന്നാല്‍, ഇവരോട്​ ഉള്‍പ്പെടെയുളള പൊലീസി​െ​​ന്‍റ പെരുമാറ്റം മാന്യമായിരിക്കുകയും വേണം. സംസ്​ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറക്കുക ലക്ഷ്യ​മിട്ട്​ പരിശോധന ശക്ത​മാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്​റ ജില്ല പൊലീസ്​ മേധാവികള്‍ക്ക്​ നിര്‍ദേശം നല്‍കി. 2016നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുതര പരിക്കേറ്റവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കാമറ നിരീക്ഷണം ശക്തമായതോടെ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ദേശീയപാതയില്‍ കൂടുതല്‍ കാമറകള്‍ സ്​ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. സംസ്​ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഏറ്റവുമധികം അപകടത്തില്‍പെടുന്നത്​ ഇരുചക്ര വാഹനങ്ങളാണ്​. മൊത്തം അപകടത്തില്‍ 60 ശതമാനവും ഇൗ വാഹനങ്ങളാണ്​. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ്​, ലോറി, ജീപ്പ് എന്നിവ അപകടത്തില്‍പെടുന്നത്​ കുറഞ്ഞിട്ടുണ്ട്​. എന്നാല്‍, അപകടത്തില്‍പെടുന്ന മിനിബസുകളുടെയും കാറുകളുടെയും എണ്ണം കൂടുകയാണ്​. സ്വകാര്യ കാറുകളുടെ അപകടവും കൂടി. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കു​െന്നന്ന​ും നാലുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ​െബല്‍റ്റ് ധരിക്കു​െന്നന്നും പരിശോധനയില്‍ ഉറപ്പാക്കണം. രാത്രിയിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. ൈഡ്രവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് പ്രധാന കാരണം. അതിനാല്‍ രാത്രികാല പരിശോധന ശക്തമാക്കണം. ൈഡ്രവര്‍മാര്‍ക്ക് വാഹനം നിര്‍ത്തി കടുംചായ, കാപ്പി എന്നിവ നല്‍കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടണം. നാലുവരിപാതകളില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും ശക്തമായ നടപടിയെടുക്കണം. ഇരുചക്രവാഹന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്​കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവത്കരണം ശക്തമാക്കണം. റെയ്സിങ്, ഓവര്‍ സ്​പീഡ് നടക്കുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശിച്ചു.


എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍.... സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി!.... ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്ബനിയായ ഗൂഗിള്‍.... എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്ബര്‍ നല്‍കേണ്ടി വരില്ല.... വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... 28 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു!.... ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.... മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.... അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.... നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.... സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം.... കത്വവ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി ; പെണ്‍കുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.... അബുദാബിയില്‍ യുവതിയെക്കുറിച്ച്‌ മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് മാതൃകാ ശിക്ഷ വിധിച്ച്‌ കോടതി.... ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.... മെട്രോ ട്രെയിനില്‍ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം!.... സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്നുമുതല്‍ സ്വീ​ക​രി​ക്കും!.... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്!.... തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി!.... കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി പിഞ്ചുബാലന് ദാരുണാന്ത്യം. സഹോദരന് ഗുരുതര പരുക്ക്....
FLASH NEWS