ഇന്റര്‍നെറ്റ് ബാങ്കിങ് വഴി എസ്ബിഐയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു

119 13/01/2018 admin
img

കാസര്‍കോട്: ഇന്റര്‍നെറ്റ് ബാങ്കിങ് വഴി എസ്ബിഐയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളാണ് പണം നിക്ഷേപിച്ചത്. പൊലീസും സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവം നടന്നത് വിദ്യാനഗര്‍ എസ്ബിഐ ശാഖയിലാണ്. ആദ്യം നഷ്ടമായത് ബേഡകം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിലെ അഞ്ചു ലക്ഷം രൂപയാണ്. ഈ തുക വിര്‍ച്വല്‍ കറന്‍സി രൂപമായ ബിറ്റ്കോയിനായി മാറ്റപ്പെട്ടുവെന്നാണ് സൈബര്‍ ഡോമിനു ലഭിച്ച പരാതി. ബിറ്റ്കോയിനായി രൂപമാറ്റം ചെയ്യപ്പെട്ട പണം കണ്ടെത്താന്‍ പ്രയാസകരമായേക്കും. ചെങ്കള സര്‍വീസ് സഹകരണ ബാങ്കിലെ 16 ലക്ഷം രൂപ നഷ്ടമായത് ബേഡകത്തു നിന്നുള്ള പരാതി എത്തി മൂന്നു ദിവസത്തിനിടയിലാണ്. അതേസമയം, എസ്ബിഐയുടെ വിശദീകരണം ചെങ്കള ബാങ്ക് നിക്ഷേപിച്ച പണം നഷ്ടമായിട്ടില്ലെന്നും വിവരമറിഞ്ഞയുടനെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നുമാണ്. ഇരു സഹകരണ ബാങ്കുകളും എസ്ബിഐയിലേക്ക് ഓണ്‍ലൈനായി നിക്ഷേപിച്ച പണമാണ് തട്ടിയിരിക്കുന്നത്. ഹാക്കിങ് എസ്ബിഐയുടെ സെര്‍വര്‍ വഴിയാണ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. രണ്ടു ബാങ്കുകളിലും തട്ടിപ്പു നടന്നത് മൂന്നു ദിവസത്തെ വ്യത്യാസത്തിനിടയിലാണ്. പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു. സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും നിക്ഷേപം ജില്ലാ സഹകരണ ബാങ്കുകളിലാണെങ്കിലും ഇടപാടുകാരുടെ സൗകര്യാര്‍ഥം ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു വേണ്ടിയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത്.


ഹെലിക്യാം ഉപയോഗിച്ച് രാജ്ഭവനും പരിസരവും ചിത്രീകരിച്ചതിന് ക്യാമറാമാനെ പോലീസ് കസ്റ്റഡിയിലെടുത്തു.... ഒല, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു.... വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്നതിന് ഇടയില്‍ തിരുവാങ്കുളത്തെ ഒരു ഗുണ്ടാസംഘത്തെ ചോദ്യം ചെയ്ത് പൊലീസ്.... കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം പൊട്ടിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.... കൊച്ചിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍.... ക്ഷേത്രത്തിലെ കാണിക്കയില്‍ നിന്ന് 20 രൂപ എടുത്തയാളിന് 500 രൂപ നല്‍കി പോലീസ്..... കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.... അദ്ധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് നല്‍കുന്ന കോളേജ് അദ്ധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത്.... എക്സൈസ് ഓഫീസുകളില്‍ മദ്യപിച്ച്‌ ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.... കോട്ടയം കുഞ്ഞച്ചന്‍ ഉപേക്ഷിച്ചതായി വിജയ് ബാബു!.... സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്.... ഉത്തര്‍പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥരെയും16 ജില്ലാ മജിസ്ട്രേറ്റുമാരെയും സ്ഥലംമാറ്റി.... കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.... ആലപ്പുഴ മുഹമ്മക്ക് സമീപം വയലില്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി!.... ഇര്‍ഫാന്‍ ഖാന്റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍.... വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സെറ്റില്‍.... തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായി.... സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ എന്നും, പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.... നീരജ് മാധവിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്!.... കോഴിക്കോട് ഫറൂഖ് കോളജില്‍ ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു!....
FLASH NEWS