താനൊഴിച്ചുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് കരുതരുതെന്ന് ജേക്കബ് തോമസിനോട് ഹൈക്കോടതി

234 19/01/2018 admin
img

കൊച്ചി: താനൊഴിച്ചുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് കരുതരുതെന്ന് ജേക്കബ് തോമസിനോട് ഹൈക്കോടതി. വിവാദമായ പാറ്റൂര്‍ കേസ് പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളാണ് വസ്തുതകളെന്ന പേരില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ചത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ താനൊഴികെ ഉള്ള ബാക്കി എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് തോന്നുമെന്നും കോടതി വിമര്‍ശിച്ചു. പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി ഇന്ന് പരിഗണിച്ചത്. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈകോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ പൂര്‍ണ്ണമാണ് എന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS