താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി നടന്‍ പ്രകാശ് രാജ്!

222 19/01/2018 admin
img

താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി നടന്‍ പ്രകാശ് രാജ്. ബിജെപി പറയുന്നത് താനൊരു ഹിന്ദു വിരുദ്ധനാണെന്നാണ്, എന്നാല്‍ താന്‍ മോദി, അമിത് ഷാ, ഹെ‍ഡ്ഗെ വിരുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഒരിക്കലും ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവര്‍ ആഘോഷമാക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ലെന്ന് പ്രകാശ് രാജ് ആരോപിക്കുന്നു. യഥാര്‍ഥ ഹിന്ദുവിന് അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ഇന്നലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെങ്കില്‍ ദ്രാവിഡ സ്വത്വത്തിനു കീഴില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു കമല്‍ പറഞ്ഞത്. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ഒന്നിച്ചാല്‍ കേന്ദ്രത്തിന്റെ അവഗണനകളെ നേരിടാന്‍ സാധിക്കും. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ദ്രാവിഡരാണ്. ഒന്നിച്ചു നിന്നാല്‍ ഡല്‍ഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള കരുത്ത് നമുക്കുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS