ബുദ്ധി വികസിക്കാന്‍ കുട്ടികളെ ചാണകത്തിലിട്ട് ഉരുട്ടുന്നത് പുതിയ ആചാരം!! VIDEO

201 12/02/2018 admin
img

ആര്‍എസ്‌എസ് സ്വപ്നം കാണുന്ന ഇന്ത്യ യാഥാര്‍ത്ഥ്യമാകാന്‍ ഒരുപാട് കാലമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തീവ്രവര്‍ഗ്ഗീയത സൃഷ്ടിച്ച്‌ തമ്മില്‍ത്തല്ലിക്കുകയും ജനങ്ങളുടെ ഐക്യത്തിന് തുരങ്കം വെയ്ക്കുകയും ചെയ്യുന്ന ക്രൂരമനോഭാവത്തിന് രാജ്യം പലവട്ടം സാക്ഷിയായിട്ടുള്ളതാണ്. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്‌എസ് പലപ്പോഴും സ്വീകരിക്കുന്നത് അധികാര മനോഭാവമാണ്. മാതാപിതാക്കള്‍ക്ക് വിലകല്‍പ്പിക്കാത്ത നാട്ടില്‍ പശുവിനെ പൂജിക്കാനാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ബുദ്ധിയും ആയുസും ഉണ്ടാകാന്‍ അവരെ ചാണകത്തിലിട്ടാല്‍ മതി എന്ന ആശയവും അതിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇപ്പോഴല്ല വര്‍ഷങ്ങള്‍ക്കു മുന്‍പേ പാവങ്ങളെ പഠിപ്പിച്ചിരിക്കുന്നതാണ് ഈ ആശയം. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചാണകത്തിന്റെ ഐശ്വര്യത്തിലൂടെ കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ലഭിക്കുന്നതിനാണ് അവരെ ചാണകത്തിലിട്ടത്. ഇങ്ങനെ ആരോഗ്യം ലഭിക്കാനായി കൈക്കുഞ്ഞുങ്ങളെയടക്കമാണ് കൂട്ടിയിട്ടിരിക്കുന്ന ചാണകത്തിലേക്ക് എടുത്തിട്ടത്. വിവിധ സ്ഥലങ്ങളിലാണ് ഇത്തരം ആചാരങ്ങള്‍ നടന്നുവരുന്നത്. ഗോമാംസത്തിന്റെയും ഗോവധത്തിന്റെയും പേരില്‍ ദളിതരേയും മുസ്ലിംങ്ങളേയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റേയും കൊലപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങളും രാജ്യം പലകുറി കണ്ടതാണ്. എന്തൊക്കെ സംഭവിച്ചാലും മൗനമായിരിക്കാന്‍ ശീലിച്ചിട്ടുള്ളത് കൊണ്ട് വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ ഇല്ലാതെ പോകുകയാണ് പതിവ്. രാജ്യത്തിന്റെ പൗരന്മാരാകാന്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പഠിപ്പിച്ചുകൊണ്ട് മുസ്ലിംങ്ങള്‍ രാജ്യം വിട്ട് പോകണമെന്ന് ആക്രോശിച്ച ആര്‍എസ്‌എസ് നേതാക്കന്മാര്‍ക്ക് നേരെയും ആരും പ്രതിഷേധ സ്വരമുയര്‍ത്തിയില്ല. അനുസരിച്ചും വിധേയപ്പെട്ടും ശീലിച്ചുപോയതിനാല്‍ ചിന്തിക്കാനുള്ള കഴിവിനെ എപ്പഴോ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുകയാണ് പലരും. ഇപ്പോഴും മനുഷ്യന്റെ ഹൃദയവും തലച്ചോറുമുള്ളവര്‍ ഇനി കുറച്ചുകാലത്തേക്ക് കൂടിയേ അവശേഷിച്ചുവെന്നു വരൂ. സ്വപ്നം കണ്ട രാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ചിലര്‍ എന്തും ചെയ്യാനൊരുങ്ങുന്നു. ബുദ്ധി വികസിക്കാന്‍ ഇന്ന് കുട്ടികളെ ചാണകത്തിലിട്ട് ഉരുട്ടി. ഇങ്ങനെപോയാല്‍ ദേശീയ ഭക്ഷണം ചാണക ചപ്പാത്തിയാകുന്ന കാലം വിദൂരമല്ല.


സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ.... ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍.... അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.... ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നീക്കം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.... ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍.... ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍.... ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.... ഇന്ധനവില ഉയര്‍ന്നതോടെ വ്യത്യസ്തമായ രീതിയില്‍ കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍.... ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും.... 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍ !.... സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു ; ​തിരു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 85.42 രൂ​പ.... തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്‌ആര്‍ടിസി കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ ശബരിമല ദേവസ്വം ബോര്‍ഡ് രംഗത്ത്.... നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു....
FLASH NEWS