മോഹന്‍ ഭാഗവത്തിന്റെ വീമ്ബുപറച്ചില്‍ ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

210 12/02/2018 admin
img

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്‌എസ് ചെയ്യും എന്ന മോഹന്‍ ഭാഗവത്തിന്റെ വീമ്ബുപറച്ചില്‍ ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സൈന്യം രൂപീകരിച്ച്‌ രാജ്യത്തിന്റെ ഐക്യം തകര്‍ത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നതെന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച്‌ രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍എസ്‌എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവര്‍മെന്‍റിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപെട്ടു. ഭാഗവതിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആര്‍എസ്‌എസ് നല്‍കിയ വിശദീകരണം പോലും ഇന്ത്യന്‍ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാള്‍ അച്ചടക്കം ആര്‍എസ്‌എസിനാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത്‌എന്നറിയണമെന്നും പിണറായി വ്യക്തമാക്കി.


മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്.... ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് അറിയിച് പൃഥ്വി രാജ്.... ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ച്‌ വരുത്തി ശക്തമായ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ.... പാകിസ്ഥാന് നല്‍കിയിരുന്ന എം എഫ് എന്‍ പദവി ഇന്ത്യ പിന്‍വലിച്ചു.... കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.... മെട്രോ നിര്‍മാണത്തിനിടെ അപകടം : ഒരാള്‍ മരിച്ചു.... പോക്സോ കേസില്‍ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അല്‍ ഖാസിമുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് തിരുവനന്തപുരം ജില്ലാ നേത്യത്വം.... രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.... അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ ഒരു സ്ഥിരം സമിതി വേണമെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.... സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം.... കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച്‌ ന​ഴ്സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.... സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.... യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍.... റാ​ന്നി കീ​ക്കൊ​ഴൂ​രി​ല്‍ അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ.... പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിക്ഷേധം.... പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ മോഹന്‍ലാല്‍.... ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.... പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി.... സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സര പട്ടികയില്‍ നിന്ന് 'ആമി'യും 'കാര്‍ബണും' പിന്‍വലിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍.... എല്‍ഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര'യ്ക്ക് നാളെ തുടക്കം....
FLASH NEWS