മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം വേണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അസൗകര്യമറിയിച്ച്‌ മന്ത്രിമാര്‍!!!

45 12/02/2018 admin
img

തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം വേണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അസൗകര്യമറിയിച്ച്‌ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും വകുപ്പുകളുടെ പരിപാടികള്‍ തിരുനവനന്തപുരത്തായി കേന്ദ്രീകരിക്കാനാകില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.എന്നാല്‍ മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി തള്ളി. മന്ത്രിമാര്‍ തിരുവന്തപുരത്ത് തന്നെ വേണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഇതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രിസഭായോഗത്തിന് മുന്‍പാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സര്‍ക്കാര്‍ തുടക്കത്തില്‍ എടുത്ത തീരുമാനം ആദ്യ വര്‍ഷം വളരെ കൃത്യമായി തന്നെ നടന്നു. എന്നാല്‍ രണ്ടാം വര്‍ഷം മുതല്‍ ഇതില്‍ അലംഭാവം കാണാന്‍ തുടങ്ങി. ഇതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം കൂടാനാകാതെ പോയതിന് കാരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സുകളുടെ കാലാവധി പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അടക്കം ആറു മന്ത്രിമാര്‍ മാത്രമാണ് എത്തിയത്. ഇതേതുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ 13 പേരാണ് യോഗത്തിനെത്താതിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന പതിവ് മന്ത്രിസഭായോഗത്തിലാണ്, ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. അപ്പോള്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ സിപിഐ മന്ത്രിമാര്‍ക്ക് വെള്ളിയാഴ്ചത്തെ പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന കാര്യം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ചുമതലയില്‍പ്പെടുത്തി. അതിനിടെ മറ്റു ചില മന്ത്രിമാരും വെള്ളിയാഴ്ച ചില പരിപാടികള്‍ ഉള്ള കാര്യം അറിയിച്ചു. തുടര്‍ന്ന് ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഉള്ളവര്‍ ഒഴിച്ച്‌ ബാക്കി മന്ത്രിമാര്‍ വെള്ളിയാഴ്ച യോഗം ചേരാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം മറയാക്കി 13 മന്ത്രിമാരും മന്ത്രിസഭായോഗത്തിന് എത്താതിരിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. 10 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, ഇവയുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.


എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.... സ്വകാര്യ ബസുടമകളുടെ സമരം നേരിടാന്‍ കടുത്ത നടപടിമായി സര്‍ക്കാര്‍.... യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ല്‍ സ​ര്‍​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം ചേ​രും.... വിമര്‍ശനങ്ങളെയും കേസിനെയും നല്ലതായി മാത്രമേ കാണുന്നുള്ളുവെന്ന് പ്രിയ.പി.വാര്യര്‍!!.... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും!!.... യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലിസില്‍ കീഴടങ്ങി!!.... ജനജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കികൊണ്ട് ബസ് സമരം നാലാം ദിവസത്തിലേക്ക് !!.... മലയാളിയുടെ പ്രിയ വിഭവമായ വാഴയുടെ പ്രാധാന്യം വിളിച്ചോതുകയാണ് വെള്ളായണിയില്‍ ഒരുക്കിയ വാഴ മഹോത്സവത്തിലുടെ!!.... മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി!! VIDEO.... യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പൊലീസ്.... മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍!!.... ഇനി മുതല്‍ കറന്റ് ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണ്ട, ബില്‍ പേയ്മെന്റ് സമ്ബ്രദായം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്‌ഇബി!!.... ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍.... സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍!.... അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.... മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി!!.... നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും.... സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!!.... കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി!!.... ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്ബതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....
FLASH NEWS