ഇന്ന് മഹാശിവരാത്രി!!

209 13/02/2018 admin
img

ആലുവ: ഭക്തിയുടെ നിറവില്‍ ഇന്ന് ഹൈന്ദവര്‍ ശിവരാത്രി ആഘോഷിക്കും. കേരളത്തിലെ പ്രസിദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ആലുവാ ശിവക്ഷേത്രത്തിലേക്ക് നിവധിപ്പേരാണ് ഇന്ന് എത്തിച്ചേരുക. പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രശസ്തി നേടിയ സ്ഥലമാണ് ആലുവാ മണപ്പുറം. അതുകൊണ്ട് തന്നെ പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്കായി നിരവധിപ്പേരാണ് ഇന്ന് ഇവിടെ എത്തിച്ചേരുന്നത്. ബലി കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് കറുത്ത വാവ് ആരംഭിക്കുന്നത്. അതിനാല്‍ പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്കായി കൂടുതല്‍ പേരും ഉച്ചയോടെയാണ് മണപ്പുറത്തേക്ക് എത്തിച്ചേരുക എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നാളെ ഉച്ചവരെയുള്ള സമയങ്ങളിലാണ് മണപ്പുറത്ത് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. കര്‍മ്മങ്ങള്‍ നടത്തുന്നതിനായി പത്ത് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി മണപ്പുറത്ത് 150 ഓളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറകളും ഉണ്ട്. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇന്നവണ ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ആലുവാ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശിവരാത്രിയുടെ ഭാഗമായി കൊച്ചി മെട്രേയുടെ സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കും. കേരളത്തില്‍ ആലുവ ക്ഷേത്രം ,മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS