കോഴിക്കോട് ഇഖ്റ ഹോസ്പിറ്റല്‍ ജീവനക്കാരനെ ലിഫ്റ്റില്‍ മര്‍ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍!!

585 13/02/2018 admin
img

കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റല്‍ ജീവനക്കാരനെ ലിഫ്റ്റില്‍ മര്‍ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. എആര്‍ ക്യാംപിലെ പൊലീസുകാരന്‍ മുസ്തഫയെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാലാഴി സ്വദേശി വടക്കേചാലില്‍ മീത്തല്‍ അക്ഷയ് കാന്തിനെ (21) മര്‍ദിച്ച സംഭവത്തിലാണ് നടപടി. പൊലീസുകാരനും പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്യുന്ന അയാളുടെ സഹോദരന്‍ മുഹമ്മദും ലിഫ്റ്റില്‍വച്ച്‌ അക്ഷയ്കാന്തിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രോഗികള്‍ക്കുള്ള ലിഫ്റ്റില്‍ ഭക്ഷണപ്പൊതിയുമായി കയറാന്‍ കഴിയില്ല എന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കവും മര്‍ദനവും. പൊലീസുകാരന്‍ അക്ഷയിന്റെ മുഖത്തടിക്കുന്നതും പുറത്തുകുത്തുന്നതുമൊക്കെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞുകണ്ടു. ഇതെത്തുടര്‍ന്ന് ആശുപത്രി മാനെജ്മെന്റ് നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, അക്ഷയ് മര്‍ദിച്ചുവെന്ന് കാണിച്ച്‌ പൊലീസുകാരന്‍ മറുപരാതി നല്‍കിയെങ്കിലും വിലപ്പോയില്ല. അന്വേഷണത്തിനൊടുവില്‍ കമ്മിഷണര്‍ എസ്. കാളിരാജ് മഹേശ്വര്‍ മുസ്തഫയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുസ്തഫയ്ക്കെതിരെ നേരത്തെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS