എണ്ണക്കമ്ബനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്!!

93 13/02/2018 admin
img

കൊച്ചി: എണ്ണക്കമ്ബനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്ബത്തിക ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ധനവില അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്ബനികളുടെ വരുമാനത്തില്‍ വീണ്ടും വന്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഇന്ധനവില്‍പ്പനയുടെ നികുതിയായും എണ്ണക്കമ്ബനികളില്‍ നിന്നുള്ള ലാഭവിഹിതമായും സര്‍ക്കാറിന് ലഭിക്കുന്ന വരുമാനവും ചെറുതല്ല. 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്‌.പി.സി), ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ തുടങ്ങിയ കമ്ബനികളുടെയെല്ലാം അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എണ്ണക്കമ്ബനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുകയാണിവിടെ. ദിവസവും വില നിര്‍ണയിക്കുന്ന സമ്ബ്രദായം നിലവില്‍ വന്നതോടെയാണ് അറ്റാദായത്തില്‍ ഗണ്യമായ കുതിപ്പ് പ്രകടമായത്. ഐ.ഒ.സി.എല്ലിന് മൂന്നാം ത്രൈമാസത്തില്‍ ആകെ വരുമാനം 1,10,666.93 കോടിയും അറ്റാദായം 7,883.22കോടിയുമാണ്. മുന്‍വര്‍ഷം ഇത് യഥാക്രമം 92,632.89 കോടിയും 3,994.91 കോടിയുമായിരുന്നു. എച്ച്‌.പി.സിക്ക് 2016 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മൊത്ത വരുമാനം 48,485.57 കോടിയും അറ്റാദായം 1,590.31 കോടിയും ആയിരുന്നെങ്കില്‍ ഇത്തവണ ഇത് യഥാക്രമം 57,229.81 കോടിയും 1,949.69 കോടിയുമായി. കണക്കുകളനുസരിച്ച്‌ മറ്റു കമ്ബനികളുടെ മൂന്നാം ത്രൈമാസത്തിലെ മൊത്ത വരുമാനവും അറ്റാദായവും (ബ്രാക്കറ്റില്‍ 2016ല്‍ ഇതേ കാലയളവിലേത്): ഓയില്‍ ഇന്ത്യ-2,852.55 കോടി (2,376.37 കോടി), 705.22 (454.69). ഒ.എന്‍.ജി.സി-22,995.88 (19,933.78), 5014.67 (4352.33). ബി.പി.സി.എല്‍-60,616.36 (53,493.16), 2143.74 (2271.94). ബി.പി.സി.എല്ലിന്റെ മൊത്ത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 7,123.2 കോടിയുടെ വര്‍ധനയുണ്ടെങ്കിലും അറ്റാദായത്തില്‍ 128.2 കോടി കുറവാണ്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ഫോട്ടോ വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേതെന്ന പേരില്‍ ബി.ജെ.പി പ്രചരണം.... നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.... തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണഗര്‍ഭിണിയെ കണ്ടെത്തി.... പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.... വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി.... മഹാഭാരതകാലത്തെ ഇന്‍റര്‍നെറ്റ് ഉണ്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് സങ്കുചിത മനോഭാവക്കാർക്കെന്ന് ത്രിപുര മുഖ്യമന്ത്രി.... തീവ്രവാദികളെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പഠാന്‍കോട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി!.... കാ​ര്‍, ഓ​ട്ടോ തു​ട​ങ്ങി ലൈ​റ്റ് ഗു​ഡ്സ്-​പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ ഇ​നി ബാ​ഡ്ജ് ആ​വ​ശ്യ​മി​ല്ല.... മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡുമായി സി.ബി.എസ്.ഇ!.... ഗുരുവായൂരില്‍ ആനയിടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി!!.... കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരുമാസമാകുന്നു!.... അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ല്‍ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ.... തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ശേഷം കാണാതായ പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.... വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.... സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം.... വാര്‍ത്താ സമ്മേളനത്തിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറയണമെന്ന് ചെന്നൈ പ്രസ്‌ക്ലബ്ബ് .... ബിജെപിയെ തോല്‍പിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണം-യെച്ചൂരി!.... റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ മുഖ്യപ്രതി കായംകുളം അപ്പുണ്ണി!.... അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം!....
FLASH NEWS