ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദിയായ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രധാനാധ്യാപകന്‍ രാജിവെച്ചു!

169 14/02/2018 admin
img

കൊല്ലം: ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദിയായ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രധാനാധ്യാപകന്‍ രാജിവെച്ചു. പ്രിന്‍സിപ്പല്‍ ജോണിയാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ രാജി സമര്‍പ്പിച്ചത്. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ പ്രിന്‍സിപ്പില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് സ്വീകരിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വ്വം സ്കൂളില്‍ തിരിച്ചെടുക്കുകയും സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച്‌ ശമ്ബളം നല്‍കാനും തീരുമാനിച്ചിരുന്നു. കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും അധ്യാപകരെ തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് പ്രിന്‍സപ്പല്‍ രാജിവെച്ചത്.


ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതില്‍ ചാരായ വാറ്റുപകരണങ്ങള്‍ വാങ്ങി ഋഷിരാജ് സിങ്!.... അമിതവേഗതയില്‍ വാഹനമോടിച്ച്‌ മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.... ആനശല്യം രൂക്ഷമാതിനെ തുടര്‍ന്ന് വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ.... പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​ഷി​നാ​ബ്ന​ഗ​റി​ല്‍​നി​ന്നു 11 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി.... വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി!.... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.... ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം.... മഴക്കെടുതി നേരിടാന്‍ കേരളത്തിന്‌ 80 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം.... ഇന്ത്യന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പ്രതിഛായ ലോകത്തിനു മുമ്ബില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോശമാക്കിയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി!.... പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച്‌ വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പിടിയില്‍.... പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍!.... നര്‍മം ചാലിച്ച പ്രസംഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരാണ്ട്!.... ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍!.... ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.... ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനില്‍ 19വയസുകാരന് തൂക്കുകയര്!.... കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​ന്‍റെ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു.... പ്രണയിച്ച്‌​ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം!.... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു....
FLASH NEWS