News


Posted 17/02/2018

നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും

മലപ്പുറം: നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും. സമൂഹ മാധ്യമങ്ങളില്‍ നിരുത്തരവാദപരവും അപക്വവുമായി പ്രസ്താവന നടത്തിയതിന് കെ എസ് യു. സംസ്ഥാന ജനറല്‍സെക്രട്ടറി സുബിന്‍ മാത്യുവാണ് കഴിഞ്ഞ ദിവസം കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജെസ്ല മാടശ്ശേരിയെ സംഘടനാ ചുമതലകളില്‍നിന്ന് പുറത്താക്കിയത്. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ ഓര്‍മകളെ മോശപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ്നടപടി.'രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്ബോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്ബോള്‍, വെട്ടുംകൊലയും സാധാരണമാവും. സ്വാഭാവികവും' എന്നാണ് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചത്. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റിന് വിശദീകരണവുമായി ജസ്ല രംഗത്തെത്തി. രാഷ്ട്രീയം എന്നാല്‍ ആദര്‍ശങ്ങളുടെ പോരാട്ടമാണ്, ആയുധങ്ങള്‍ എടുത്തുള്ള യുദ്ധമല്ല. ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ടവേദനയില്‍ ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെപോലും കുറെ നേരത്തേക്ക് വെറുത്തുപോയി. ഡിജിറ്റല്‍ കൊലയോ ഡിജിറ്റല്‍ അല്ലാത്ത കൊലയോ എന്ത് വേണമെങ്കിലും നല്‍കാം. പക്ഷേ, ഞാന്‍ ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്നു മാത്രം പറയരുത്.ഏറ്റവും ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ എങ്കിലും തുടങ്ങിയവയായിരുന്നു രണ്ടാമത്തെ പോസ്റ്റിലെ വിശദീകരണം. എന്നാല്‍ ജസ്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകളും കമന്റുകളുമായി ജസ്ലയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപകമായത്. സംഘടനാ പ്രവര്‍ത്തകര്‍തന്നെയാണ് വനിതാനേതാവിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്. വെറും പബ്ലിസിറ്റിക്കുവേണ്ടിയാണു ജസ്ല ഇത്തരം പോസ്റ്റിട്ടതെന്നും പറഞ്ഞതോടൊപ്പം വളരെ മോശകരമായ രീതിയിലുള്ള കമന്റുകളാണ് ജസ് ലയുടെ ഫേസ്ബുക്കില്‍ കമന്റുകളായി വന്നിട്ടുള്ളത്.
Views: 356
Create Date: 17/02/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more