ഗവ.സംസ്കൃത കോളജില്‍ ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി ഒഴിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥിയുടെ കണ്ണിനു ഗുരുതര പരുക്ക്

173 13/03/2018 admin
img

തിരുവനന്തപുരം: ഗവ.സംസ്കൃത കോളജില്‍ ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി ഒഴിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥിയുടെ കണ്ണിനു ഗുരുതര പരുക്ക്. ഒന്നാംവര്‍ഷ ബിഎ വേദാന്തം വിദ്യാര്‍ഥിയായ നെയ്യാറ്റിന്‍കര മരുതത്തൂര്‍ മിന്യറവിറ അബീഷ് കോട്ടേജില്‍ സി.ടി.അബീഷിനാണു രണ്ടു കണ്ണിനും പരുക്കേറ്റത്. കഴിഞ്ഞ ഒന്നിനു കോളജില്‍ ഹോളി ആഘോഷത്തിനിടെയാണു ചായത്തിനു പകരം കുമ്മായം കലക്കി ഒഴിച്ചത്. കണ്ണിനു പൊള്ളലേറ്റു നിലവിളിച്ച അബീഷിനെ ചിലര്‍ ചേര്‍ന്നു കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞു വീട്ടുകാര്‍ എത്തുമ്ബോള്‍ രണ്ടു കണ്ണിലും ഗുരുതര പരുക്കേറ്റു കഴിയുന്ന അബീഷിനെയാണു കാണുന്നത്. പൊള്ളല്‍ പൂര്‍ണമായും ഭേദമായിട്ടില്ല. അണുബാധ ഉണ്ടാകാതെ നോക്കണമെന്നും അല്ലെങ്കില്‍ കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മുറിവ് ഉണങ്ങുന്നതനുസരിച്ചു കാഴ്ച വീണ്ടെടുക്കാനാകും. അബീഷിന്റെ പിതാവ് ജെ.ക്രിസ്തുദാസ് കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയെ കണ്ടു. ദേഹാസ്വാസ്ഥ്യംമൂലം വിഷമിക്കുന്ന താനും വാതരോഗിയായ ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തിന് അബീഷിന്റെ ചികില്‍സാച്ചെലവു താങ്ങാനാകുന്നില്ലെന്നും അതിനാല്‍ അമ്മയെയും മകനെയും ചികില്‍സിക്കുന്നതിനു സാമ്ബത്തിക സഹായം അനുവദിക്കണമെന്നും ക്രിസ്തുദാസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിന്റെ അവസാനഭാഗത്തു പറയുന്നതിന് ഇങ്ങനെ: 'ഏറെ പ്രതീക്ഷയോടെ വളര്‍ത്തുന്ന മകന് ഈ കോളജില്‍ വച്ചു സ്വന്തം ഭാവിതന്നെ നഷ്ടമാകുന്ന തരത്തില്‍ ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകാതിരിക്കുന്നതിനുവേണ്ട ഉചിതമായ നടപടി ഉണ്ടാകണം. ഇത്തരത്തിലുള്ള കളികള്‍ തുടരാന്‍ അനുവദിക്കരുതെന്നും അപേക്ഷിക്കുന്നു.'എസ്‌എഫ്‌ഐയുടെ ശക്തികേന്ദ്രമായ കോളജില്‍ നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ നേതാക്കളെ കണ്ടു. അച്ചടക്കനടപടി ഒഴിവാക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്താനും നീക്കം ആരംഭിച്ചു. അബീഷിന്റെ പിതാവ് ക്രിസ്തുദാസ് നല്‍കിയ പരാതി കോളജ് കൗണ്‍സി!ല്‍ ചര്‍ച്ച ചെയ്തു. ചികില്‍സാച്ചെലവു കണ്ടെത്തി നല്‍കാനാണു ധാരണ. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ കെ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി പറഞ്ഞു.


എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍.... സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി!.... ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്ബനിയായ ഗൂഗിള്‍.... എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്ബര്‍ നല്‍കേണ്ടി വരില്ല.... വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... 28 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു!.... ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.... മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.... അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.... നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.... സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം.... കത്വവ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി ; പെണ്‍കുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.... അബുദാബിയില്‍ യുവതിയെക്കുറിച്ച്‌ മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് മാതൃകാ ശിക്ഷ വിധിച്ച്‌ കോടതി.... ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.... മെട്രോ ട്രെയിനില്‍ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം!.... സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്നുമുതല്‍ സ്വീ​ക​രി​ക്കും!.... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്!.... തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി!.... കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി പിഞ്ചുബാലന് ദാരുണാന്ത്യം. സഹോദരന് ഗുരുതര പരുക്ക്....
FLASH NEWS