അഖില എന്ന തന്റെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ലെന്ന് മതം മാറ്റത്തിന് വിധേയയായ അഖില

271 13/03/2018 admin
img

കോഴിക്കോട്: അഖില എന്ന തന്റെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ലെന്ന് മതം മാറ്റത്തിന് വിധേയയായ അഖില. ഗസറ്റില്‍ പരസ്യം ചെയ്യുകയോ ഔദ്യോഗികമായി പേര് മാറ്റാന്‍ അപേക്ഷ നല്‍കകുകയോ ചെയ്തിട്ടില്ലെന്നും മതം മാറ്റ സമയത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് ഹാദിയ എന്നുള്ളതെന്നും അഖില സമ്മതിച്ചു. തന്നെ പീഡിപ്പിച്ചത് കോടതിയാണ്. രണ്ടാമത്തെ ഹേബിയസ് കോര്‍പ്പസില്‍ തന്റെ വിവാഹത്തെക്കുറിച്ച്‌ ഒന്നും ചോദിക്കാതെ കോടതി ഏകപക്ഷീയമായി നിലപാടെടുത്തു. തന്നെ ഒരു വ്യക്തിയായി പോലും കോടതി കണക്കാക്കിയില്ല. അതിന്റെ ഫലമായി വീട്ടുതടങ്കലിലായി. കോടതി വിധിയാണ് തന്റെ ജീവിതം തകര്‍ത്തത്. രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിക്കെതിരെ അഖില നടത്തിയത്. ദേശവിരുദ്ധ സംഘടനകളുടെ സമ്മര്‍ദംമൂലമാണു മാതാപിതാക്കള്‍ തനിക്കെതിരേ നീങ്ങിയതെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം മാതാപിതാക്കളെ വൈകാതെ കാണുമെന്നും അവര്‍ പറഞ്ഞു. കോടതി വിധി വന്നതിനു ശേഷം ഇതുവരെ മാതാപിതാക്കളെ വിളിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധസംഘടനകള്‍ തനിക്കെതിരെയുളള കരുവാക്കി ഉപയോഗിക്കുകയായിരുന്നു. അവരെ മറ്റാരേക്കാളും കൂടുതല്‍ തനിക്കാണ് അറിയുന്നത്. ഇപ്പോള്‍ അവരുടെ മനസ് തനിക്കെതിരാണെന്നും അധികം വൈകാതെ അതില്‍ മാറ്റം വരുമന്നും അഖില പറഞ്ഞു. അമ്മ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നതടക്കം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ എല്ലാ കാര്യങ്ങളും സത്യമാണ്. സത്യവാങ്മൂലത്തിലെ ഒരു കാര്യവും പിന്‍വലിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വറിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഖില പറഞ്ഞു. അതേസമയം സിറിയയിലേക്ക് പോകാന്‍ തയ്യാറാണെന്ന് അഖില പറയുന്നതായി അച്ഛന്‍ അശോകന്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദസംഭാഷണത്തെ നിരസിക്കാന്‍ അഖില തയ്യാറായില്ല. തീവ്ര മുസ്ലിം സംഘടനകളുടെ സഹായം, മതം പഠിപ്പിച്ച ഫസല്‍ മുസ്തഫയുടെ ഇടപെടല്‍, സത്യസരണിയിലെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ നിന്നും അഖില ഒഴിഞ്ഞുമാറി. ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അഖിലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS