എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ചു

93 13/03/2018 admin
img

കോഴിക്കോട്: എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പുഴുക്കളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നു കാണിച്ച്‌ ഒരുകൂട്ടം ജീവനക്കാരാണ് മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എക്സൈസ് കമ്മീഷണര്‍് നിര്‍ദേശം നല്‍കി. സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നത്, അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന്‍ ഭാരവാഹികളേയോ മേലുദ്യോഗസ്ഥരേയോ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ പലപ്പോഴും വിളിച്ചു വരുത്തുന്നു, എന്നാല്‍ ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കാറില്ല. വ്യാജ പരാതിയാണെന്നോ ഭ്രാന്തന്‍ ചിന്തയാണെന്നോ കരുതി മുഴുവന്‍ വായിക്കാതെ തള്ളിക്കളയരുതെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുമെന്ന ഭയം കൊണ്ടാണ് പേരുപറയാന്‍ മടിക്കുന്നതെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലയിടത്തും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. 2014 മുതലാണ് എക്സൈസ് വകുപ്പില്‍ സ്ത്രീകളെ നിയമിച്ചു തുടങ്ങിയത്. ഇതുവരെ മൂന്നു ബാച്ചുകളിലാണ് സ്ത്രീകളെ നിയമിച്ചത്. അവസാന ബാച്ച്‌ ഇപ്പോള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി വരികയാണ്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ഫോട്ടോ വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേതെന്ന പേരില്‍ ബി.ജെ.പി പ്രചരണം.... നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.... തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണഗര്‍ഭിണിയെ കണ്ടെത്തി.... പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.... വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി.... മഹാഭാരതകാലത്തെ ഇന്‍റര്‍നെറ്റ് ഉണ്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് സങ്കുചിത മനോഭാവക്കാർക്കെന്ന് ത്രിപുര മുഖ്യമന്ത്രി.... തീവ്രവാദികളെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പഠാന്‍കോട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി!.... കാ​ര്‍, ഓ​ട്ടോ തു​ട​ങ്ങി ലൈ​റ്റ് ഗു​ഡ്സ്-​പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ ഇ​നി ബാ​ഡ്ജ് ആ​വ​ശ്യ​മി​ല്ല.... മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡുമായി സി.ബി.എസ്.ഇ!.... ഗുരുവായൂരില്‍ ആനയിടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി!!.... കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരുമാസമാകുന്നു!.... അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ല്‍ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ.... തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ശേഷം കാണാതായ പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.... വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.... സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം.... വാര്‍ത്താ സമ്മേളനത്തിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുപറയണമെന്ന് ചെന്നൈ പ്രസ്‌ക്ലബ്ബ് .... ബിജെപിയെ തോല്‍പിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണം-യെച്ചൂരി!.... റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ മുഖ്യപ്രതി കായംകുളം അപ്പുണ്ണി!.... അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം!....
FLASH NEWS