വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സെറ്റില്‍

122 17/03/2018 admin
img

പാലക്കാട്: വിയറ്റ്നാം യുദ്ധത്തിന്റെ തീവ്രത ലോകത്തെ അറിയിച്ച, കരഞ്ഞുകൊണ്ട് നഗ്നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം (ടെറര്‍ ഓഫ് വാര്‍) പകര്‍ത്തിയ ലോകപ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കേരളത്തിലെ ചരിത്രസാസംകാരിക പ്രാധാന്യമുള്ള ഇടങ്ങളെല്ലാം ക്യാമറയിലും മനസ്സിലും പകര്‍ത്താനുള്ള യാത്രയിലാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി അദ്ദേഹം കേരളത്തിലുണ്ട്. മാധ്യമ വിദ്യാര്‍ത്ഥികളുമായി സംവാദങ്ങള്‍, ഫോട്ടോഗ്രാഫി എക്സിബിഷനുകള്‍ ഇങ്ങനെയുള്ള യാത്രയ്ക്കിടെയാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയില്‍ അദ്ദേഹം എത്തുന്നത്. മനയില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഘട്ട ഷൂട്ടിങ് നടക്കുന്ന സമയത്ത് വൈകിയാണ് എത്തിയതെങ്കിലും ലൊക്കേഷനില്‍ നിന്നും ഭക്ഷണവും ഇടയ്ക്ക് മോഹന്‍ലാലുമായി സൗഹൃദസംഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. നിക്ക് ഉട്ടിന്റെ വരവറിഞ്ഞ് കാത്തിരിക്കുകയായിരുന്നു സെറ്റു മുഴുവന്‍. വിയറ്റ്നാം യുദ്ധത്തിന്റെ ഓര്‍മ്മകള്‍ മായാത്ത മനസ്സില്‍ കേരളത്തിലെ കാഴ്ചകള്‍ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒളപ്പമണ്ണ മനയുടെയും വെള്ളിനേഴി കലാഗ്രാമത്തിന്റെയും ചിത്രങ്ങള്‍ ഫ്രെയിമിലും മനസ്സിലും പകര്‍ത്തിയാണ് നിക്ക് പാലക്കാട്ടു നിന്ന് തിരിച്ച്‌ പോയത്.


മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു!.... മഹാഭാരതക്കാലത്ത്​ ഇന്‍റര്‍നെറ്റുപയോഗിച്ചിരുന്നുവെന്ന വാദത്തില്‍ ഉറച്ച്‌​ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ കുമാര്‍ ദേബ്!.... ചര്‍ച്ച പരാജയം: ഏപ്രില്‍ 24 മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിന്.... ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!.... തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്!.... നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി.... കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.... വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സൈനികന്‍ മരിച്ചു.... പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്!.... നഴ്‌സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്.... സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍.... ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്.ദീപക് ഒന്നാം പ്രതി .... അമ്മയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി.... കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് കേരളത്തില്‍ ആദ്യമായി എക്‌സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.... ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് മാറ്റേണ്ടവരുടെ പട്ടിക തയ്യാറായി.... 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്‌ ശിവസേന!.... ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന്‌ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍.... വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​സ​രം നേ​ടു​ന്ന​ത് കി​ട​ക്ക പ​ങ്കി​ട്ട്; ബി​ജെ​പി നേ​താ​വ് എ​സ്.​വി.​ഇ. ശേ​ഖ​ര്‍ വെ​ങ്ക​ട്ട​രാ​മ​ന്‍!.... വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി....
FLASH NEWS