ഇര്‍ഫാന്‍ ഖാന്റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

337 17/03/2018 admin
img

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ഇത് ചികിത്സിച്ച്‌ ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവുവാണ് ഇര്‍ഫാന്‍ഖാന്റെ അസുഖം സംബന്ധിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിത്. ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെ രൂപപ്പെടുന്ന ട്യൂമറാണിത്. പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് വളരുന്നത്. ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയുമെന്നും രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തനിക്ക് ഒരു അപൂര്‍വരോഗമുണ്ടെന്നും ആരും അതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങളുമായി ഡോക്ടറും രംഗത്തെത്തിയത്. വയറിലെ ആന്തരികാവയവങ്ങള്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. ചുറ്റുമുള്ളവരുടെ സ്നേഹവും കരുതലും എനിക്ക് പ്രതീക്ഷ പകരുന്നു. എനിക്ക് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസയും തുടരണം. ന്യൂറോ എന്നു പറഞ്ഞാല്‍ തലച്ചോറിനെ മാത്രം സംബന്ധിച്ചുള്ളതല്ല. അത് നിങ്ങള്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കും. എനിക്ക് വേണ്ടി കാത്തിരിക്കുന്നവരോട് കൂടുതല്‍ കഥകള്‍ പറയാന്‍ ഞാന്‍ തിരിച്ചുവരും എന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്‍ഫാന് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇര്‍ഫാന്റേതായി വരുന്ന ചിത്രങ്ങള്‍.


ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.... കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി.... കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി.... അപകടപ്പെടുത്തുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്.... ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം.... ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.... കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.... ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പൂര്‍ണമായും പരാജയപെട്ടു.... മകന്റെ ആത്മാവാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അമ്മ.... കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട്‌ അടിച്ചു തകര്‍ത്തു.... ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്.... ലെനിന്‍ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍.... ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍.... യുവതിയെ സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.... ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.... പ്രിയ പ്രകാശ് വാരിയര്‍ നായികയാകുന്ന ചിത്രം 'ശ്രീദേവി ബംഗ്ലാവ്' വിവാദത്തില്‍.... കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍.... ആയിരം രൂപയ്ക്ക് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങി, 97,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.... കെഎസ‌്‌ആര്‍ടിസി പണിമുടക്ക‌്; യൂണിയനുകളുമായി ഇന്ന‌് ചര്‍ച്ച....
FLASH NEWS