അദ്ധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് നല്‍കുന്ന കോളേജ് അദ്ധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത്

298 17/03/2018 admin
img

കോഴിക്കോട്: അദ്ധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് നല്‍കുന്ന കോളേജ് അദ്ധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത്. കോഴിക്കോട് ഫാറൂഖ്‌ ട്രെയിനിങ്‌ കോളജിലെ അദ്ധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണത്തിലാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ളത്. എണ്‍പത് ശതമാനം മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലെ അദ്ധ്യാപകനാണ് താനെന്നും കോളേജില്‍ എത്തുന്ന പെണ്‍കുട്ടികളുടെ വസ്ത്രധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അദ്ധ്യാപകന്‍ പറയുന്നു. 'ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍...' എന്ന് പരാമര്‍ശിക്കുന്ന പ്രഭാഷണത്തില്‍ പെണ്‍കുട്ടികളെ അങ്ങേയറ്റം താരം താഴ്ത്തിയാണ് സംസാരിക്കുന്നത്. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ അവരെ ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും 'ട്രെയിനിംഗ് അദ്ധ്യാപകന്‍' ഉപദേശിക്കുന്നു! ഏറ്റവും കൂടുതല്‍ ലെഗിന്‍സ് വിറ്റഴിക്കുന്നത് മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള പ്രദേശങ്ങളിലാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. അതേസമയം അദ്ധ്യാപകന്‍റെ പരാമര്‍ശനത്തിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെയാണ് സ്ത്രീവിരുദ്ധമായ നിലപാടുണ്ടാവുന്നതെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS