ക്ഷേത്രത്തിലെ കാണിക്കയില്‍ നിന്ന് 20 രൂപ എടുത്തയാളിന് 500 രൂപ നല്‍കി പോലീസ്.

248 19/03/2018 admin
img

തൊടുപുഴ: ക്ഷേത്രത്തിലെ കാണിക്കയില്‍ നിന്ന് 20 രൂപ എടുത്തയാളിന് 500 രൂപ നല്‍കി പോലീസ്. 20 രൂപയെടുത്ത സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനെയാണ് പോലീസ് പിടികൂടിയത്. കോട്ടയം മോനിപ്പള്ളി സ്വദേശിയായ 57 കാരനെയാണ് പിടികൂടിയത്.തൊടുപുഴയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കു തൊഴാനെത്തിയ ഭക്തരാണു ക്ഷേത്രത്തിനകത്ത് കാണിക്കയിടാന്‍ വച്ചിരിക്കുന്ന ഉരുളിയില്‍ നിന്ന് ഇയാള്‍ രൂപ എടുക്കുന്നത് കണ്ടത്.തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ വിവരം അറിയിച്ചതോടെ പോലീസ് എത്തി മോഷ്ടാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് പരിശോധന നടത്തിയപ്പോള്‍ ആകെ 20 രൂപ മാത്രമേ ഇയാളുടെ കൈയില്‍ നിന്ന് കണ്ടെത്തിയുള്ളു. തുടര്‍ന്നാണ് ചായ കുടിക്കാന്‍ പണമില്ലാത്തതിനാലാണ് രൂപ എടുത്തതെന്നും, 20 രൂപ മാത്രമേ എടുത്തുള്ളുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് 500 രൂപ പിരിച്ചെടുത്ത് പോലീസ് നല്‍കുകയായിരുന്നു. കേസെടുക്കാതെ വിട്ടയയ്ക്കുകയും ചെയ്തു. ഇയാള്‍ രണ്ടാഴ്ച മുമ്ബാണ് സുരക്ഷാ ജീവനക്കാരനായി തൊടുപുഴയില്‍ ജോലിക്കെത്തിയത്. ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന മോനിപ്പള്ളിയിലെ സ്റ്റേഷനിലും, മുമ്ബ് ജോലി ചെയ്ത ഏറ്റുമാനൂരിലെ സ്റ്റേഷനിലും അന്വേഷിച്ചുവെങ്കിലും മറ്റു കേസുകളൊന്നും ഇല്ലെന്നു കണ്ടെത്തിയതായി എസ്‌ഐ വി.സി വിഷ്ണു കുമാര്‍ വ്യക്തമാക്കി.


Top News

യുവതികളെ സന്നിധാനത്തേക്ക് കടത്തവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കുന്നു.... ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം.... ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രി കണ്ഠര് രാജീവര്.... ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.... സ്ത്രീ പ്രവേശനത്തിനെതിരേ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന പ്ര​തി​ഷേ​ധം ശക്തമായതിനെ തുടര്‍ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം പോലീസിനോട് വിശദീകരണം തേടി.... ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍.... യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം.... ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം.... പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ലുലുഗ്രൂപ്പ് ജീവനക്കാര്‍.... മുഖ്യമന്ത്രിയെ ആക്ഷേപിച്ച്‌ മലയാളികള്‍ ; ദുബായ് ഭരണാധികാരിയുടെ ഫേയ്‌സ്ബുക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി.... ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി പാതി വഴിയില്‍ തിരിച്ചുമടങ്ങേണ്ടിവന്ന അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്.... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്.... ഇരുമുടിക്കെട്ടുമായി യുവതിയും , ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് !.... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.... മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.... 16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍....
FLASH NEWS