വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്നതിന് ഇടയില്‍ തിരുവാങ്കുളത്തെ ഒരു ഗുണ്ടാസംഘത്തെ ചോദ്യം ചെയ്ത് പൊലീസ്

310 19/03/2018 admin
img

കൊച്ചി: വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്നതിന് ഇടയില്‍ തിരുവാങ്കുളത്തെ ഒരു ഗുണ്ടാസംഘത്തെ ചോദ്യം ചെയ്ത് പൊലീസ്. കുമ്ബളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശകുന്തളയുടെ മകള്‍ക്ക് ഈ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടോ എന്നതിലൂന്നിയാണ് പൊലീസ് അന്വേഷണം. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മകള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികളെ തുടര്‍ന്നാണ് മകളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. ശകുന്തളയെ കൊലപ്പെടുത്തി എന്ന് കരുതുന്ന സജിത്തിനെ, ശകുന്തളയുടെ മൃതദേഹം വീപ്പയില്‍ കണ്ടെത്തിയതിന്റെ പിറ്റേന്ന മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ച സജിത്തിനും, ശകുന്തളയുടെ മകള്‍ക്കും ഈ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് തിരയുന്നത്. ശകുന്തളയെ കാണാതായ സമയത്ത് വ്യത്യസ്ത മൊഴികളായിരുന്നു മകള്‍ പൊലീസിന് നല്‍കിയിരുന്നത്. മുംബൈയിലാണെന്ന് ആദ്യം പറഞ്ഞ മകള്‍, ഭര്‍ത്താവ് സജിത്ത് സുരക്ഷിതമായ ഒരിടത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്ന് പിന്നീട് പറഞ്ഞു. ഗുജറാത്തില്‍ ഒരു കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്നായിരുന്നു പിന്നീടുള്ള മൊഴി. മൊഴികള്‍ മാറ്റി മാറ്റി പറഞ്ഞതോടെ മകളുടെ നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നുണ പരിശോധനയ്ക്ക് മകള്‍ സമ്മതിക്കുകയും ചെയ്തു. വീപ്പയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ ഒരു പിരിയാണിയില്‍ നിന്നുമായിരുന്നു കൊല്ലപ്പെട്ടത് ആരെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തുന്നതില്‍ പ്രതിസന്ധിയിലാണ് അന്വേഷണ സംഘം ഇപ്പോള്‍.


ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.... കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി.... കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി.... അപകടപ്പെടുത്തുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്.... ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം.... ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.... കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.... ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പൂര്‍ണമായും പരാജയപെട്ടു.... മകന്റെ ആത്മാവാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അമ്മ.... കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട്‌ അടിച്ചു തകര്‍ത്തു.... ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്.... ലെനിന്‍ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍.... ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍.... യുവതിയെ സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.... ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.... പ്രിയ പ്രകാശ് വാരിയര്‍ നായികയാകുന്ന ചിത്രം 'ശ്രീദേവി ബംഗ്ലാവ്' വിവാദത്തില്‍.... കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍.... ആയിരം രൂപയ്ക്ക് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങി, 97,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.... കെഎസ‌്‌ആര്‍ടിസി പണിമുടക്ക‌്; യൂണിയനുകളുമായി ഇന്ന‌് ചര്‍ച്ച....
FLASH NEWS