ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ചു കൊന്നു!


ഇസ്ലാമാബാദ്: ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാകിസ്താനില്‍ നിന്ന് വന്നിരിക്കുന്നനത്. ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. എന്നാല്‍ ഗായിക എഴുന്നേറ്റ് നില്‍ക്കാത്തതാണ് കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്. പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുക്കുമെന്നാണ് വിവരം. ആളുകള്‍ക്കിടയില്‍ നിന്നാണ് അക്രമി വെടിവച്ചത്. ഗായിക വേദിയില്‍ പാടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവമുണ്ടായത്. ഗര്‍ഭിണിയായതിനാലാണ് ഗായിക എഴുന്നേല്ക്കാതിരുന്നതെന്നാണ് പറയുന്നത്. എഴുന്നേറ്റ് നിന്ന ഉടനെ വെടിയേറ്റ് വീഴുകയായിരുന്നു... കാംഗ ഗ്രാമത്തില്‍ ഒരു സ്റ്റേജ് പരിപാടിയില്‍ പാടുകയായിരുന്ന സാമിന സാമൂന്‍ എന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. ഇവരെ സാമിന സിന്ധു എന്നും വിളിക്കാറുണ്ട്. പ്രാദേശികമായി നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറുള്ള ഗായികയാണിവര്‍. ഗര്‍ഭിണിയായതിനാല്‍ ഇരുന്നാണ് സാമിന പാടിയത്. എന്നാല്‍ താരിഖ് ജതോയ് എന്ന വ്യക്തി എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ടു. ആദ്യം എഴുന്നേല്ക്കാന് കഴിഞ്ഞില്ല. പിന്നീട് അല്‍പ്പ നേരത്തിന് ശേഷം എഴുന്നേറ്റ ഉടനെ തലയ്ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.