കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്!


തിരുവനന്തപുരം ; കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലന്നും ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും പിണറായി വിജയന് പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം. ജൂഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഭീകരമായ പോലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്ത്.മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കണം. അവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ശ്രീജിത്തിനെ കൊലപ്പെടുത്തിയവര്‍ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാല്‍ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും ചെന്നിത്തല പറഞ്ഞു.