കത്തുവയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണമെന്ന് സിനിമാതാരം മഞ്ജുവാര്യര്‍

27 13/04/2018 admin
img

തിരുവനന്തപുരം: കത്തുവയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണമെന്ന് സിനിമാതാരം മഞ്ജുവാര്യര്‍. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകമാവില്ല ഒന്നും. ഓരോ സംഭവത്തിലും രോഷം ഉയരുമ്ബോഴും ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടെയിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്ബോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്ബലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച്‌ നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്ബോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം...


മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു!.... മഹാഭാരതക്കാലത്ത്​ ഇന്‍റര്‍നെറ്റുപയോഗിച്ചിരുന്നുവെന്ന വാദത്തില്‍ ഉറച്ച്‌​ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ കുമാര്‍ ദേബ്!.... ചര്‍ച്ച പരാജയം: ഏപ്രില്‍ 24 മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിന്.... ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!.... തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്!.... നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി.... കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.... വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സൈനികന്‍ മരിച്ചു.... പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്!.... നഴ്‌സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്.... സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍.... ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്.ദീപക് ഒന്നാം പ്രതി .... അമ്മയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി.... കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് കേരളത്തില്‍ ആദ്യമായി എക്‌സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു.... ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് മാറ്റേണ്ടവരുടെ പട്ടിക തയ്യാറായി.... 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്‌ ശിവസേന!.... ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന്‌ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍.... വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​സ​രം നേ​ടു​ന്ന​ത് കി​ട​ക്ക പ​ങ്കി​ട്ട്; ബി​ജെ​പി നേ​താ​വ് എ​സ്.​വി.​ഇ. ശേ​ഖ​ര്‍ വെ​ങ്ക​ട്ട​രാ​മ​ന്‍!.... വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി....
FLASH NEWS