ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ !

62 13/04/2018 admin
img

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം കുറ്റം തെളിയിക്കുന്നതിന് മര്‍ദന മുറകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനും കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ സ്ഥാപിക്കും. രാത്രിദൃശ്യങ്ങള്‍ ഉള്‍പ്പെടെ പതിയുന്ന എച്ച്‌ഡി കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. ഒരു മാസത്തെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ ലോക്കപ്പില്‍ സ്ഥാപിക്കാനുള്ള ക്യാമറ വാങ്ങിയശേഷം ചെലവായ തുക ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് നിറയുമ്ബോള്‍ ദൃശ്യങ്ങള്‍ സിഡികളിലേക്കു പകര്‍ത്തി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടിച്ചു പൊലീസിലേല്‍പ്പിക്കുന്ന പ്രതികള്‍ക്ക്, അവിടെവെച്ചുതന്നെ റിപ്പോര്‍ട്ടെഴുതി പഞ്ചായത്ത് അംഗത്തിന്റെയോ നാട്ടുകാരുടെയോ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തണം. ഇത്തരക്കാരുടെ ദേഹത്ത് പരിക്കുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം. അറസ്റ്റിലാകുന്ന വ്യക്തികള്‍ ഏതെങ്കിലും രോഗമുള്ളയാളാണെങ്കില്‍ അക്കാര്യം ചോദിച്ചു മനസ്സിലാക്കി യഥാസമയം മരുന്നു നല്‍കണം. രാത്രികാലങ്ങളില്‍ പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ ഡിവൈ.എസ്.പി., ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരെ അറിയിക്കണം. അറസ്റ്റിലാകുന്നവരെ നിയമാനുസൃതം കാലതാമസമില്ലാതെ കോടതിയില്‍ ഹാജരാക്കണം. പരാതിക്കാരെ ആവശ്യമില്ലാതെ സ്‌റ്റേഷനില്‍ നിര്‍ത്തിച്ചു ബുദ്ധിമുട്ടിക്കരുത്. വേഗത്തില്‍ പരാതികള്‍ തീര്‍പ്പാക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു. അമിതമായി മദ്യപിച്ച്‌ വഴിയില്‍ കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നു സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ വീടുകളില്‍ എത്തിക്കുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്യണം.


എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍.... സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി!.... ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്ബനിയായ ഗൂഗിള്‍.... എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്ബര്‍ നല്‍കേണ്ടി വരില്ല.... വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... 28 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു!.... ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.... മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.... അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.... നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.... സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം.... കത്വവ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി ; പെണ്‍കുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.... അബുദാബിയില്‍ യുവതിയെക്കുറിച്ച്‌ മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് മാതൃകാ ശിക്ഷ വിധിച്ച്‌ കോടതി.... ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.... മെട്രോ ട്രെയിനില്‍ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം!.... സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്നുമുതല്‍ സ്വീ​ക​രി​ക്കും!.... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്!.... തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി!.... കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി പിഞ്ചുബാലന് ദാരുണാന്ത്യം. സഹോദരന് ഗുരുതര പരുക്ക്....
FLASH NEWS