ദേശീയ ചലച്ചിത്ര പുരസ്കാരം; ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിക്ക് പ്രത്യേക ജൂറി പുരസ്കാരം


ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടിക്കുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയ പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം പാര്‍വ്വതി ആയിരുന്നു സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കാനുള്ള കേരളത്തിന്റെ അവസരമാണ് ഇതോടെ നഷ്ടമായത്. കഴിഞ്ഞ തവണ മിന്നാമിനുങ്ങിലെ പ്രകടത്തിന് സുരഭി ലക്ഷ്മിക്കായിരുന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് മികച്ച മലയാള ചലച്ചിത്രം. ദിലീഷ് പോത്തന് ആണ് സംവിധായകന്. കഴിഞ്ഞ വര്‍ഷവം ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികരണത്തിന് ആയിരുന്നു മികച്ച മലയാള ചലച്ചിത്രത്തിനുളള പുരസ്കാരം ലഭിച്ചത്. *മികച്ച സംഗീത സംവിധായകന് എആര്‍ റഹ്മാന് *മികച്ച പശ്ചാത്തല സംഗീതം- എആര്‍ റഹ്മാന് *മികച്ച സംഘട്ടന സംവിധാനം- ബാഹുബലി