News


Posted 13/04/2018

തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം!

ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ടേക്‌ഒാഫിലെ നഴ്സായുള്ള മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. സന്തോഷ് രാജന്‍ (ടേക്‌ഒാഫ്) മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയും തെരഞ്ഞെടുത്തു. മലയാളത്തിന് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍: മികച്ച തിരക്കഥ: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം) മികച്ച ഛായാഗ്രഹണം: നിഖില്‍ പ്രവീണ്‍ (ഭയാനകം) മറ്റ് ദേശീയ പുരസ്കാരങ്ങള്‍: മികച്ച ഹിന്ദി ചിത്രം: ന്യൂട്ടണ്‍ മികച്ച തമിഴ് ചിത്രം: ടു ലെറ്റ് മികച്ച കന്നഡ ചിത്രം: ഹെബറ്റു റമക്ക മികച്ച അസമീസ് ചിത്രം: ഇഷു മികച്ച ബംഗാളി ചിത്രം: മയൂരക്ഷി മികച്ച തെലുങ്കു ചിത്രം: ഗാസി മികച്ച ഗുജറാത്തി ചിത്രം: ദഹ് പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍: നടി: പാര്‍വതി (ടേക്‌ഒാഫ്) നടന്‍: പങ്കജ് ത്രിപാഠി (ന്യൂട്ടണ്‍) മറാത്തി ചിത്രം: മോര്‍ക്കിയ ഒറിയ ചിത്രം: ഹെലോ മിറര്‍ ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച്‌ പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു. 15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. രചയിതാവ് ഇംതിയാസ് ഹുസൈന്‍, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന്‍ രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
Views: 339
Create Date: 13/04/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more