ഇന്ദ്രന്‍സ് അവസാനഘട്ടം വരെ മത്സരിക്കാനുണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍!

123 13/04/2018 admin
img

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രന്‍സ് അവസാനഘട്ടം വരെ മത്സരിക്കാനുണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ഇന്ദ്രന്‍സിന്റെ ആളൊരുക്കം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ പരിഗണിച്ചത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാള സിനിമ മികച്ച നേട്ടമാണ് കൊയ്തത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നിവ മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രവും മൂന്ന് അവാര്‍ഡുകള്‍ നേടി. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും, സഹനടനായി ഫഹദ് ഫാസിലും തിളങ്ങിയപ്പോള്‍ മികച്ച ചിത്രമായതും തൊണ്ടിമുതലാണ്. നഴ്സുമാരുടെ ജീവിതം അവിസ്മരണീയമാക്കിയ പാര്‍വതിയ്ക്ക് ടേക്ക് ഓഫിലൂടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. മത്സരത്തിലെ അവസാനഘട്ടത്തിലാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നഷ്ടമായത്. ആളൊരുക്കത്തിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയിരുന്നു. വിസി അഭിലാഷ് ഒരുക്കിയ ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്.


Top News

നെ​ടു​മ്ബാ​ശേ​രി​യി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി.... ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാമെന്നേറ്റ മുതിര്‍ന്ന അഭിഭാഷകനായ ആരാമ സുന്ദരം പിന്മാറിയതിന് പിന്നില്‍ പ്രമുഖ സംഘടനയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ആരോപിച്ചു.... ശബരിമലയില്‍ മണ്ഡല മകരവിളക്ക് ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം ; പുത്തന്‍ വഴിയുമായി കെഎസ്‌ആര്‍ടിസി.... അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി.... മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി കേരള പൊലീസ്.... താര സംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന് താല്ക്കാലിക പരിഹാരമായി.... സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.... ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഹര്‍‌ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.... നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് സിപിഎം- ആര്‍എസ്‌എസ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്.... സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ 12 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ന്‍ അ​റ​സ്റ്റ് ചെ​യ്തു.... തന്നെ ഫോണില്‍ വിളിച്ചത് ശബരിമല തന്ത്രിയാണോ എന്നതില്‍ ഉറപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.... കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച്‌ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.... രാത്രിയില്‍ അമിതവേഗത്തില്‍ പാഞ്ഞ് ബൈക്കുകളും കാറുകളും ഓട്ടോയും ഇടിച്ച്‌ തെറിപ്പിച്ച്‌ നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചു തകര്‍ത്തു.... അബുദാബിയിലേക്കുള്ള യാത്ര മുടക്കി വിഷപ്പാമ്ബ്.... മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചേക്കും.... അന്താരാഷ്ട്ര നിലവാരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.... കേന്ദ്രമന്ത്രി എച്ച്‌ എന്‍ അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.... അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.... പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര തന്ത്രി നട അടച്ചു....
FLASH NEWS