വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

74 19/04/2018 admin
img

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശ്രീജിത്തിന്റെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അത് ക്വാസി ജുഡീഷ്യല്‍ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് ശരിയല്ല. കേസന്വേഷണത്തില്‍ മികവു തെളിയിച്ച സംഘമാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. തങ്ങളെ ബലിയാടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ കൊണ്ടുള്ള ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്തുവന്നതായി അറിഞ്ഞു. അത് നേരില്‍ കണ്ടില്ല. ഇത് ലഭിച്ചാല്‍ അതും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്താനാണ് താന്‍ പൊലീസ് സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ബെഹ്‌റ പറഞ്ഞു. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ടൈഗര്‍ഫോഴ്‌സാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയത്. അതുകൊണ്ട് എസ്പിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ വീട്ടുകാരുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യവും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. ഇരയുടെ ബന്ധുക്കളുടെ ആക്ഷേപങ്ങളും പരാതികളും വിശദമായി പരിശോധിക്കും. കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്നും ഡിജിപി ആവര്‍ത്തിച്ചു. ഇന്ന് നടക്കുന്ന ഉന്നതതലയോഗം പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. നിലവിലെ സംഭവവികാസങ്ങളും, ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകുക സ്വാഭാവികമാണെന്നും ഡിജിപി വ്യക്തമാക്കി.


16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍.... ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്.... ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാവും; ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;.... ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്.... നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം.... സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബിയുടെ വീടിനു നേരെ ആക്രമണം.... ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ അക്രമം.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമം.... ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം....
FLASH NEWS