കൊഞ്ചും നാരങ്ങ വെള്ളവും ഒരുമിച്ചു കഴിച്ചാല്‍ മരണപ്പെടുമോ? ഡോ: ഷിനു ശ്യാമളന്‍ വ്യക്തമാക്കുന്നു!

135 15/05/2018 admin
img

കഴിഞ്ഞ ദിവസം വിദ്യ എന്ന 23 കാരി വീട്ടമ്മ പെട്ടെന്നു മരണപ്പെട്ടതു കൊഞ്ചും നാരങ്ങവെള്ളവും ഒരുമിച്ചു കഴിച്ചതു കൊണ്ടാണ് എന്ന തരത്തില്‍ സോഷില്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഈ വിഷയത്തില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ സോഷില്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ. കൊഞ്ചും നറങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ? കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു. അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ. 100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു. അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍. 8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു. അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്ബോള്‍ ചിലര്‍ക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം. പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം. അമിതമായി മരിക്കുവാനോ മറ്റും ആര്‍സെനിക് ഒറ്റത്തവണ ഉപയോഗിച്ചാല്‍ ഛര്‍ദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം. ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക.


റെയില്‍വെ റിസര്‍വേഷന്‍ നാളെ തടസപ്പെടും!.... ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരി; രമേശ് ചെന്നിത്തല !.... മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു സ്ഥിരീകരണം!.... ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും വഴി പണമിടപാട് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍!.... പാമ്ബ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി ; മണിക്കൂറുകള്‍ക്കകം അമ്മയും കുട്ടിയും മരിച്ചു!.... ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി.... വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ്.... കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ സംശയിച്ച്‌​ ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു!.... ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ മോഡിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നു.... സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം.... സംസ്ഥാനത്ത് 12ാം ദിവസവും ഇന്ധനവില വര്‍ധിച്ചു!.... കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു!.... പേരാമ്ബ്രയില്‍ നഴ്സുമാരോട് വിവേചനം ; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി!.... കോടതിക്കുള്ളില്‍ ജില്ലാ ജഡ്ജിയുടെ മുന്നിലിട്ട് എസ്‌ഐയെ അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലിയതായി പരാതി.... കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു.... സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും!.... നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം!.... നിപ്പാ വൈറസ് ന​ട​പ​ടി​ക​ള്‍ മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു!.... പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്....
FLASH NEWS