തിരുവനന്തപുരം ഇനി സ്മാർട്ടാകും !!

325 15/05/2018 admin
img

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിയുടെ പ്രോജക്‌ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ) എന്ന കമ്ബിനിയുമായി ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്. മേയര്‍ വി.കെ. പ്രശാന്തി​ന്റെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുവേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ ഗ്ലോബല്‍ കമ്ബനിക്കുവേണ്ടി ഡയറക്ടര്‍ അനി ബന്‍സാലുമാണ് കരാറില്‍ ഒപ്പിട്ടത്.ചടങ്ങില്‍ നഗരസഭയുടെ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ശ്രീകുമാര്‍, ആര്‍. ഗീതഗോപാല്‍, ആര്‍. സതീഷ്‌കുമാര്‍, സിമിജ്യോതിഷ്, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, വി.ആര്‍. സിനി, സോളമന്‍ വെട്ടുകാട്, പ്രിയ ബിജു, എം.ആര്‍. ഗോപന്‍, നഗരസഭാ സെക്രട്ടറി എല്‍.എസ്. ദീപ, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍, ടെക്നിക്കല്‍ കമ്മിറ്റി അംഗം കസ്തുരി രംഗന്‍, ഐ.പി.ഇ.ഗ്ലോബല്‍ പ്രതിനിധികളും പങ്കെടുത്തു. കരാര്‍ പ്രകാരം പദ്ധതി ആസൂത്രണം, ഡിസൈനിംഗ്, നിര്‍വ്വഹണം, മാനേജ്‌മെന്റ് എന്നിവ പി.എം.സിയുടൈ ചുമതലയാണ്. അടുത്ത മൂന്ന് വര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത ഒരു വര്‍ഷം കൊണ്ട് പ്രോജക്ടിന്റെ മുഴുവന്‍ ഡി.പി.ആറുകളും തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂത്തിയാക്കും. കണ്‍സള്‍ട്ടന്റ്സ് ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ച്‌ ഫീല്‍ഡ് പരിശോധനയും നിലവിലുള്ള അവസ്ഥാ പഠനവും പൂര്‍ത്തിയാക്കും. വിവരശേഖരണത്തിനായി ആവശ്യമെങ്കില്‍ സര്‍വ്വേ സംഘടിപ്പിക്കും. ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന് 6 മാസമാണ് കരാര്‍ വ്യവസ്ഥ. 2019 ഫെബ്രുവരിയോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.


Top News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.... ഹോണ്ട അമെയ്‌സിനെ തിരിച്ച്‌ വിളിച്ച്‌ ഹോണ്ട ഇന്ത്യ.... സാനിട്ടറി നാപ്കിന്നുകളെ ചരക്കുസേവന നികുതിയില്‍ നിന്നും ഒഴിവാക്കി !.... സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം!.... മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ മീശ പിന്‍വലിച്ചു!.... വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി!.... സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു!.... രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം !.... മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ!.... തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച്‌ ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു!.... അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന.... ഓണം ആഘോഷം എല്ലാവരിലുമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി.... കനത്ത മഴയെത്തുടര്‍ന്ന് തൃശ്ശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു!.... ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി.... പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !.... വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്​സ്​ ആപ്.... അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫെയ്‌സ്ബുക്ക്.... കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്....
FLASH NEWS