റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച്‌ നടന്‍ ജോയ് മാത്യു

119 16/05/2018 admin
img

തിരുവനന്തപുരം: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച്‌ നടന്‍ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ആമ്ബല്ലൂര്‍ വില്ലേജ്‌ ഓഫീസിലെ രേഖകള്‍ക്ക്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊടുത്തയാള്‍. താന്‍ കരമടച്ച്‌ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ്‌ ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ്‌ തേഞ്ഞുപോയ ഹതഭാഗ്യന്‍. സഹികെട്ട്‌ ഇദ്ദേഹം വില്ലേജ്‌ ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക്‌ തീയിട്ടു. മാസങ്ങള്‍ക്ക്‌ മുമ്ബ് കോഴിക്കോട്‌ ചക്കിട്ടപ്പാറ ചെമ്ബനോട്‌ കാവില്‍ പുരയിടത്തില്‍ ജോയി എന്ന കര്‍ഷകന്‍ വില്ലേജ്‌ ഓഫീസിനു മുന്നില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി. കേരളത്തില്‍ അഴിമതിക്കേസുകളില്‍ ഏറ്റവുമധികം അകപ്പെടുന്നത്‌ റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ബാങ്ക്‌ വായ്‌പ ലഭിക്കണമെങ്കില്‍, സ്വന്തം ഭൂമി വില്‍ക്കണമെങ്കില്‍ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച്‌, അടിയാധാരം തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ ആര്‍ക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. ഇതിന് വേണ്ടി ചെരുപ്പ്‌തേയും വരെ നടക്കുന്ന സാധാരണക്കാരന്‍ റിക്കോര്‍ഡുകളല്ല ആപ്പീസ്‌ ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല. സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ പ്രോത്സാഹനം നടത്തുന്ന ഗവണ്‍മെന്റ്‌ എന്ത് കൊണ്ടാണ് നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്‌റ്റ്‌വെയര്‍ രൂപകല്‍പന ചെയ്യാനോ കമ്ബ്യൂട്ടര്‍വല്‍ക്കരിക്കാനോ താല്‍പ്പര്യം കാണിക്കാത്തത്‌ എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. തങ്ങളുടെ പാര്‍ട്ടികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത്‌ തന്നെ. ( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്‌ഥരെ മറന്നു കൊണ്ടല്ല പറയുന്നത്‌). ചെമ്ബനോട്ടെ കര്‍ഷകന്‍ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായവര്‍ക്ക്‌ വെറും സസ്‌പെന്‍ഷന്‍. ഗതികേട്‌ കൊണ്ട്‌ റിക്കോര്‍ഡുകള്‍ക്ക്‌ തീയിട്ട എഴുപതുകാരന്‍ വൃദ്ധനു ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവും. എവിടെയാണു തീയിടേണ്ടത്‌?


Top News

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം.... പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി.... വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.... ശബരിമല ദര്‍ശനത്തിനായി എത്തിയ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍ ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.... ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍.... പൊലീസിന്റെ കര്‍ശന നിലപാടുകള്‍ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല !.... ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.... പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.... ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്.... ഗൂഗിള്‍ സെര്‍ച്ച്‌ റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു.... പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍.... തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കൊ​ടു​ങ്കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി.... കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്.... സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്.... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ വെട്ടേറ്റ നിലയില്‍ !.... ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യു‍ഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്.... തേങ്ങ എറിയുന്നതിന് ഇടയില്‍ തീര്‍ഥാടകന്റെ 5000 രൂപ ആഴിയില്‍ വീണു ; അഗ്നിരക്ഷാ സേന രക്ഷകരായിയെത്തി !.... ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരില്‍ 69 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു !....
FLASH NEWS